യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകുമെന്ന മുന്നറിയിപ്പുമായി മുന്‍സ് ചാന്‍സിലര്‍ കെന്‍ ക്ലെര്‍ക്ക്. ബിബിസിയുടെ സണ്‍ഡേ പൊളിറ്റിക്ക്സ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഗ്രീസില്‍ നടന്ന് കൊണ്ടിരിക്കുന്ന രാഷ്ട്രീയ സ്ഥിതിഗതികളെ വിലയിരുത്തിക്കൊണ്ടുള്ള ക്ലെര്‍ക്കിന്റെ പ്രസ്താവന. ഗ്രീസില്‍ പുതുതായി അധികാരത്തിലേറിയ അലക്സിസ് സീപ്രസ് തീവ്രനടപടികള്‍ അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളുടെ പ്രതിജ്ഞകള്‍ നിര്‍വഹിക്കണമെന്ന് ജര്‍മ്മനി നിര്‍ബന്ധിച്ചു. ഈ തര്‍ക്കം ഗ്രീസിനെ യൂറോപ്യന്‍ യൂണിയന്റെ പുറത്തേക്ക് നയിക്കുമോ എന്ന ചോദ്യത്തിനായിരുന്നു ക്ലെര്‍ക്കിന്റെ പ്രതികരണം.
കാലക്രമേണ ഗ്രീക്കിന് യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്ത് പോകേണ്ടി വരുമെന്നും അതിനെ ബ്രിട്ടണ് നേരിടേണ്ടി വരുമെന്നും ക്ലെര്‍ക്ക് സൂചിപ്പിച്ചു.
പാര്‍ട്ടി ഫണ്ടിനായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോടീശ്വരന്മാരെ ആശ്രയിക്കുന്നത് നിര്‍ത്തണമെന്നും മുന്‍ ടോറി ചാന്‍സിലര്‍ കൂടിയായ ക്ലെര്‍ക്ക് ആവശ്യപ്പെട്ടു. ഒബ്സേര്‍വറിന് നല്കിയ അഭിമുഖത്തിലാണ് ക്ലെര്‍ക്ക് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നവരുടെ നികുതി പ്രശ്നങ്ങള്‍ വിവാദങ്ങളായി പരിണമിക്കുന്ന പശ്ചാത്തലത്തിലാണ് ക്ലെര്‍ക്കിന്റെ പ്രസ്താവന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല