ബര്‍മിംഗ്ഹാം: ദൈവീക സ്നേഹത്തിന്റെ അനുഭവം രുചിച്ചറിഞ്ഞ് യുവജനങ്ങള്‍ അഗ്നി അഭിഷേകത്താല്‍ ജ്വലിച്ച് ആനന്ദനൃത്തമാടിയപ്പോള്‍ മുതിര്‍ന്നവരുടെ വിശ്വാസത്തെ വര്‍ധിപ്പിച്ചു. ബഥേല്‍ സെന്റര്‍ നിറഞ്ഞുകവിഞ്ഞ് വിശ്വാസികള്‍ ഒഴുകിയെത്തിയപ്പോള്‍ ഫാ. സോജി ഓലിക്കലും ഫാ. മാറ്റ് ആന്സ്കോസും അതിശക്തമായ വചന പ്രഘോഷണം വിശ്വാസികളുടെ സിരകളിð ആത്മീയ അഗ്നി പ്രവഹിക്കുന്നതായിരുന്നു.
ലാളിത്യം വെടിഞ്ഞാല്‍ ക്രിസ്തുവിനെ സ്നേഹിക്കാന്‍ സാധിക്കില്ലായെന്നും മനുഷ്യചിന്തകളിലാണ് വഞ്ചന ആദ്യം രൂപമെടുക്കുന്നതെന്നും ദൈവം ആഗ്രഹിക്കാത്ത വ്യക്തികളുമായി ബന്ധങ്ങള്‍ തുടരുമ്പോള്‍ അസന്മാര്‍ഗികതയിലേക്ക് നയിക്കുമെന്നും പരിശുദ്ധാത്മാവ് നല്കുന്ന വരങ്ങള്‍ സഭയെ വളര്‍ത്താന്‍ ഉപയോഗിക്കണമെന്നും ഫാ. സോജി ഓലിക്കല്‍ പറഞ്ഞു.
സെഹിയോന്‍ യുകെയുടെ ചരിത്രത്തില്‍ ആദ്യമായി യുവജനങ്ങളില്‍നിന്നും പ്രഭാഷണവരം ലഭിച്ച ഷെറിന് ജോണിന്റെ അനുഭവ സാക്ഷ്യപ്രഭാഷണം ക്രിസ്തു സ്നേഹത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നതായിരുന്നു.
യൂറോപ്പില്‍ വൈദികരെ ധ്യാനിപ്പിക്കുന്ന സ്പാനിഷ് ദമ്പതികളായ കാര്‍ലോയുടെ അനുഭവസാക്ഷ്യങ്ങളും വിശുദ്ധിയില്‍ കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയും വിശ്വാസ ഹൃദയങ്ങളെ ഉജ്വലിപ്പിച്ചു.
വിവിധ ഭാഷ ദേശക്കാര്‍ ഒരുമിച്ചു ചേര്‍ന്ന് ദൈവത്തെ മഹത്വപെപടുത്തുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ മാസംപ്രതി വിശ്വസികള്‍ വര്‍ധിക്കുമ്പോള്‍ പാശ്ചാത്യ സമൂഹത്തിന് അത്ഭുതമാവുകയാണ്.
സീറോ മലബാര്‍ ചാപ്ലൈന്‍സി സ്ഥാനത്തുനിന്നും വിരമിക്കുന്ന ഫാ. സോജി ഓലിക്കല്‍ പാലക്കാട് രൂപതാ മെത്രാന് മാര്‍ ജേക്കബ് മനോത്തോടത്തിന്റെയും ബര്‍മിംഗ്ഹാം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ബര്‍ണാര്‍ഡ് ലോങ്ങ്ലിയുടെയും പരസ്പര ധാരണപ്രകാരം സെഹിയോന്‍ യുകെ പ്രവര്‍ത്തനങ്ങള്‍ ബര്‍മിംഗ്ഹാം അതിരൂപതയോടു ചേര്‍ന്ന് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് സുവിശേഷവത്കരണം സാധ്യമാക്കും.
മാര്‍ച്ച് മാസത്തിലെ വലിയനോമ്പ് കാലത്ത് നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ നോര്‍ത്താംപ്ടണ്‍ ബിഷപ് ഡോ. ജോണ്‍ ദാസും വചനങ്ങള്‍ പ്രഘോഷിക്കും. ജൂലൈ മാസത്തില്‍ അഭിഷേകാഗ്നി കണ്വന്ഷന് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല