ബര്‍മിംഗ്ഹാം: യുകെയിലെ സീറോ മലബാര്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ രൂപതകളിലും നടന്നുവരുന്ന പുതിയ നിയമനങ്ങളുടെ അടിസ്ഥാനത്തില്‍ ബര്‍മിംഗ്ഹാം അതിരൂപതയിലെ പ്രവത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ നിയമിതനായി.
ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അച്ചനെ രൂപതയിലെ വിവിധ മാസ് സെന്ററുകളില്‍നിന്നുള്ള വിശ്വാസികള്‍ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. കോതമംഗലം രൂപതയിലെ നാഗപ്പുഴയാണ് അച്ചന്റെ ജന്മസ്ഥലം. രൂപതയില്‍ സണ്‍ഡേ സ്‌കൂള്‍ ഡയറക്ടറായി സേവനം ചെയ്തുവരവേയാണ് പുതിയ ചുമതലയുമായി യുകെയില്‍ എത്തിയിരിക്കുന്നത്.
രൂപതയിലെ വിശ്വാസ സമൂഹം ഏറെ പ്രത്യാശയോടെയാണ് പുതിയ ഉത്തരവിനെ നോക്കിക്കാണുന്നത്. നിലവില്‍ ചാപ്ലൈനായിരുന്ന ഫാ. സോജി ഓലിക്കല്‍ സെഹിയോന്‍ മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മാറുന്നതിനാലാണ് പുതിയ നിയമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല