ഭാര്യ ലോണ്‍ അടക്കുന്നു എന്ന കാരണം കൊണ്ട് ഭര്‍ത്താവിനെ വീട്ടില്‍ നിന്നിറക്കി വിടാന്‍ കഴിയില്ലെന്ന് കോടതി. മുംബൈയിലെ കുടുംബ കോടതിയാണ് ഒരു ഡിവോര്‍സ് കേസില്‍ വാദം കേള്‍ക്കെ ഈ നിരീക്ഷണം നടത്തിയത്.
ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതി സമര്‍പ്പിച്ച ഹര്ജിയിന്മേല് വാദം കേള്‍ക്കുകയായിരുന്നു കോടതി. ലോണിന്റെ മാസ തവണകള്‍ തിരിച്ചടക്കുന്നത് താനായതിനാല്‍ ഇപ്പോള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്ന് ഭര്‍ത്താവിനെ ഒഴിപ്പിക്കണം എന്നായിരുന്നു യുവതിയുടെ വാദം.
എന്നാല്‍ കോടതിയുടെ നിരീക്ഷണം ഭര്‍ത്താവിന് അനുകൂലമായിരുന്നു. പ്രതുമാസം 90,000 രൂപ ഭര്‍ത്താവ് കുടുംബ ചെലവിലേക്കായി മുടക്കുന്നുണ്ട്. മാത്രമല്ല മുംബൈ പോലൊരു നഗരത്തില്‍ ദമ്പതികള്‍ ഒരു വസ്തു വാങ്ങുമ്പോള്‍ ഓരോ ആളും എത്ര പണം വീതം മുടക്കി എന്ന് കണ്ടെത്താന്‍ എളുപ്പമല്ലെന്നും കോടതി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല