യൂറോപ്യന്‍ കൊട്ടാരങ്ങളില്‍ താമസിക്കാന്‍ ഇന്ത്യന്‍ പുതു കോടീശ്വരന്മാരുടെ തിരക്കാണിപ്പോള്‍. സാമ്പത്തിക മാന്ദ്യമാണ് ദുരിതത്തിലായ യൂറോപ്പിലെ പ്രഭു കുടുംബങ്ങളെ തങ്ങളുടെ മനോഹര സൗധങ്ങള്‍ കിട്ടിയ വിലക്ക് വില്ക്കാന് നിര്‍ബന്ധിതരാക്കുന്നത്.
ഇറ്റലിയിലാണ് പഴയ പ്രഭു കുടുംബങ്ങളുടെ കൊട്ടാരങ്ങളും ചുളുവിലക്ക് വില്പ്പനക്കുള്ളത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും കൊട്ടാരങ്ങള്‍ വില്‍ക്കാനുണ്ട്. ഇവയില്‍ കോട്ടകള്‍ പോലുള്ള വീടുകള്‍ മുതല്‍ മുന്തിരിത്തോപ്പുകളിലെ ആഡംബര വസതികള്‍ വരെയുണ്ട്.
ഒരു ചതുരശ്ര അടിക്ക് ശരാശരി ഒന്നര ലക്ഷം രൂപയാണ് വില. ഡല്‍ഹിയില്‍ ചതുരശ്ര അടിയുടെ ശരാശരി വില ഒരു ലക്ഷം രൂപയാണ് വില. അതുകൊണ്ടു തന്നെ ചരിത്രം ഉറങ്ങുന്നതും അതിമനോഹരങ്ങളുമായ ഈ കൊട്ടാരങ്ങളുടെ വില ഒട്ടും കൂടുതല്‍ അല്ലെന്നാണ് വസ്തുത.
ന്യൂഡല്‍ഹിയിലും മുംബൈയിലും നിന്നുള്ള ധനികരാണ് ഇവ വാങ്ങുന്നവരില്‍ അധികവും. മിക്കവരും ഒഴിവുകാല വസതികളായി ഉപയോഗിക്കാനാണ് ഇവ വാങ്ങുന്നത്. എന്നാല്‍ ഇന്ത്യന്‍ പണക്കാര്‍ക്ക് വെല്ലുവിളിയുമായി റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള പണക്കാരും വീടുകള്‍ വാങ്ങാന്‍ ഓടി നടക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല