ഗ്രെയിറ്റര്‍ മാഞ്ചസ്റ്ററില്‍ ഭീകര വിരുദ്ധ സേന നടത്തിയ തെരച്ചിലില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു. തെയിംസ്സൈഡിലെ മൊസ്ലെ പ്രദേശത്ത്നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് നോര്‍ത്ത് വെസ്റ്റ് കൗണ്ടര്‍ ടെററിസം യൂണിറ്റ് വ്യക്തമാക്കി. ഇതിന് പിന്നാലെ ഹനോവര്‍ സ്ട്രീറ്റിലെയും പ്രിംഗ് മില്‍ ഡ്രൈവിലെയും രണ്ട് വീടുകളില്‍ പൊലീസ് തെരച്ചില്‍ നടത്തിയതായാണ് വിവരം.
അതേസമയം പൊലീസ് അറസ്റ്റ് ചെയ്ത കൗമാരക്കാര്‍ക്ക് ഇസ്ലാമിക തീവ്രവാദികളുമായും അന്താരാഷ്ട്ര ഭീകരസംഘടനകളുമായും ബന്ധമൊന്നുമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരവാദത്തെ പിന്തുണയ്ക്കാനും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ പൊലീസ് അധികൃതര്‍ തയാറായില്ല. മുന്‍പും ഇതേപോലെ പലരെയും ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇവര്‍ക്കെതിരെയുള്ള തെളിവെന്താണെന്ന് പൊലീസ് ഒരിക്കലും വെളിവാക്കാറില്ല.
രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ഇന്റര്‍നെറ്റ് ആക്ടിവിറ്റിയെ പിന്തുടര്ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അങ്ങനെയാണ് പൊലീസ് ഇവരില്‍ എത്തിച്ചേര്‍ന്നത്. പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലും ആണ്‍കുട്ടി താമസിക്കുന്ന വീട്ടിലുമാണ് റെയ്ഡ് നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെ വീടിന് മുന്നില്‍ കാവല്‍ നിര്‍ത്തിയ ശേഷമായിരുന്നു ഗ്രെയിറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസിന്റെ സഹായത്തോടെ ഭീകരവിരുദ്ധ സേന പരിശോധന നടത്തിയത്.
കഴിഞ്ഞ ആഴ്ച്ചയിലും ബ്രിട്ടണില്‍ സമാനമായ രീതിയില്‍ അറസ്റ്റുണ്ടായിട്ടുണ്ട്. വര്‍ദ്ധിച്ച ഭീകരാക്രമണ ഭീഷണിയും ലോകമെമ്പാട് നിന്നുമുള്ള യുവതി യുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായി ലിബിയയിലേക്കും സിറിയയിലേക്കും പോകുന്നതാണ് ഭീകര വിരുദ്ധ സേന സംശയം തോന്നുന്ന കാര്യങ്ങളില്‍ ആഴത്തില്‍ പരിശോധിക്കുന്നത്. അമേരിക്ക ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരായി നടത്തുന്ന ആക്രമണങ്ങളില്‍ ബ്രിട്ടണും പങ്കാളിയാണ്. അതുകൊണ്ട് തന്നെ ബ്രിട്ടണില്‍ ഭീകരാക്രമണ ഭീഷണി കൂടുതലാണെന്നാണ് പൊലീസ് അധികൃതരും ഭീകരവിരുദ്ധ സേനയും നല്കുന്ന ന്യായീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല