മുഹമ്മദ് ഹനീഫ നിര്യാതനായി. 79 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ക്രൊയ്ഡണ്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന മുഹമ്മദ് ഹനീഫ് 16ാം തിയതി തിങ്കളാഴ്ച്ചയാണ് മരിച്ചത്. ഭാര്യ സുലേഖ, മക്കള്‍ നദീറ, സജിത്ത്, ഷാഫി.
1965ല്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായിട്ടാണ് അദ്ദേഹം യുകെയില്‍ എത്തിയത്. 1968ല്‍ ക്രൊയ്ഡണിലെത്തി. 69ല്‍ ക്രൊയ്ഡണില് റെസ്റ്റോറന്റ് ആരംഭിച്ചു. പിന്നീട് ക്രിസ്റ്റല്‍ പാലസിലേക്കും അവിടെനിന്നും ഈസ്റ്റഹാമിലേക്കും താമസംമാറ്റി. 1971 മുതല്‍ ലണഅടന് ട്രാന്‍സ്പോര്‍ട്ടില്‍ ബസ് കണ്ടക്ടറായിരുന്നു. 82ല്‍ തിരികെ ക്രൊയ്ഡണിലെത്തി.
ഇറ്റേണല്‍ ഗാര്‍ഡന്‍സ്, കെംനല് പാര്‍ക്ക് സിമെട്രിയിലാണ് ഖബറടക്കം.
സജിത്ത് ഹനീഫ 07852336421
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല