തീവണ്ടിയിലെ ടോയ്ലറ്റിനുള്ളില് യുവതി പ്രസവിച്ച കുഞ്ഞ് പാളത്തില്‍ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുപത്തി രണ്ടുകാരിയായ മനുവിന്റെ കുഞ്ഞാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഭര്‍ത്താവിനും അമ്മക്കുമൊപ്പം തീവണ്ടിയില്‍ സൂറത്ഗാര്ഹില് നിന്നും ഹനുമാന് ഗാര്ഹിലേക്ക് പോകുകയായിരുന്നു മനു. പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടോയ്ലറ്റിലേക്ക് പോയ മനു അവിടെ വച്ച് പ്രസവിക്കുകയായിരുന്നു.
തുടര്‍ന്ന് യുവതി ബോധരഹിതയായി. കുഞ്ഞ് വഴുതി പാളത്തിലേക്ക് വീഴുകയും ചെയ്തു. പ്രസവ സമയത്ത് തീവണ്ടി നിര്‍ത്തി ഇട്ടിരിക്കുകയായിരുന്നതിനാല് പാളത്തില്‍ വീണ കുഞ്ഞിന് അപകടമൊന്നും സംഭവിച്ചില്ല.
തീവണ്ടി യാത്ര തുടരുകയും ചെയ്തു. യുവതിയെ കാണാതെ അന്വേഷിച്ചു ചെന്ന ബന്ധുക്കളാണ് മനുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പരിസരവാസികളാണ് പാളത്തില്‍ വീണുകിടന്ന കുഞ്ഞിനെ കണ്ടെത്തി പോലീസില്‍ ഏല്‍പ്പിച്ചത്. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നതായി പോലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല