പ്രശസ്ത അമേരിക്കന്‍ നടിയും പാട്ടുകാരിയുമായ ലെസ്ലി ഗോര്‍ അന്തരിച്ചു. ശ്വാസകോശ അര്‍ബുദം മൂലം ന്യൂയോര്‍ക്ക് സിറ്റി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 68 വയസായിരുന്നു.
ഗാനരചയിതാവു കൂടിയായ ലെസ്ലി പതിനാറാം വയസില്‍ ഇറ്റ്സ് മൈ പാര്‍ട്ടി എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് ലോക ശ്രദ്ധയിലെത്തുന്നത്. ഷി ഈസ് എ ഫൂള്‍, ദാറ്റ്സ് ദ് വേ ബോയ്സ് ആര്, സണ്‍ഷൈന്‍ എന്നീ ഹിറ്റുകളിലൂടെ ലെസ്ലി സംഗീത ലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചു.
സംഗീത ലോകത്തെ വിജയത്തിനു ശേഷം സിനിമ സംഗീത രംഗത്തേക്ക് കടന്ന ലെസ്ലി സഹോദരന് മൈക്കേലിനൊപ്പം സംഗീതം നല്കിയ ഔട്ട് ഹിയര്‍ ഓണ്‍ മൈ ഓണ്‍ എന്ന ഗാനം ഓസ്കര് പുരസ്കാരത്തിന് നാമ സിര്ദ്ദേശം ചെയ്യപ്പെട്ടു. 1980 ല്‍ പുറത്തിറങ്ങിയ ഫെയിം എന്ന ചിത്രത്തിലെ ഗാനമായിരുന്നു അത്.
നിരവധി ടെലിവിഷന്‍ ഷോകളില്‍ അഭിനേത്രിയായും ലെസ്ലി പ്രേക്ഷകര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ചയാണ് ശവസംസ്ക്കാര ചടങ്ങുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല