മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുന്നവരെ സംരക്ഷിക്കുന്ന കെയര്‍ഹോമുകളില്‍ നടക്കുന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതോടെ ബ്രിട്ടനിലെ പ്രമുഖ കെയര്‍ഹോമകളിലെല്ലാം പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കെയര്‍ഹോമുകളില്‍ പീഡനം നടക്കുന്നുണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ മൂന്ന് പുരുഷന്‍മാരെയും ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ ഇത്തരം കെയര്‍ഹോമുകളിലെ സംവിധാനം പുനപരിശോധിക്കാന്‍ മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിന്റബോണ്‍ വ്യൂകെയറിലെ രോഗികള്‍ക്ക് ഏല്‍ക്കേണ്ടിവന്ന പീഡനത്തിന്റെ ദൃശ്യങ്ങളായിരുന്നു നേരത്തേ പുറത്തായത്. ഇവിടെയുള്ളവരെ കെയര്‍ഹോം അധികൃതര്‍ നിലത്തിട്ട് വലിക്കുകയും ഇടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇവ. ഇവിടുത്തെ വനിതാരോഗിയുടെ ശരീരത്തില്‍ ജെല്‍ ഒഴിക്കുകയും തുടര്‍ന്ന് തണുത്തവെള്ളം ശരീരത്തിലൊഴിക്കുകയും ചെയ്തതായും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. അധികൃതര്‍ രോഗികള്‍ക്കു നേരെ അസഭ്യവാക്കുകള്‍ ചൊരിയുകയും ചെയ്യുന്നുണ്ട്.
അതിനിടെ പ്രശ്‌നം വിവാദമായതോടെ ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ നിയന്ത്രണസംഘടന മാപ്പപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ സി.ക്യൂ.സി ചെയര്‍മാന്‍ ഡെയിം ജോ വില്യംസ് രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാഫുകളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയ്ക്ക് താന്‍ രാജിവെയ്‌ക്കേണ്ടതില്ലെന്നാണ് അവര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല