1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2015

കുടിയേറ്റം എത്ര വലിയ പ്രശ്‌നമാണെന്ന് യുകെയില്‍ ജീവിക്കുന്ന മലയാളി സമൂഹത്തോട് പറയേണ്ട കാര്യമില്ല. ഓരോ നിമിമഷവും കുടിയേറ്റക്കാരന്റെ പ്രശ്‌നങ്ങള്‍ നേരിട്ട് അനുഭവിക്കുന്നവാണ് യുകെ മലയാളികള്‍. ഇത്രയൊക്കെ പ്രശ്‌നം അനുഭവിക്കുമ്പോഴും ഒരു കാര്യം മനസിലാക്കുന്നതാണ് നല്ലത്. കുടിയേറ്റം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആദികാലം മുതല്‍ക്കെ കുടിയേറ്റം ഉണ്ടായിരുന്നു. നാട് ചുറ്റാനും മറ്റൊരിടത്ത് പോയി ജീവിക്കാനുമുള്ള മനുഷ്യന്റെ തീവ്രവമായ ആഗ്രഹം എല്ലാക്കാലത്തും ഉണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ മധ്യകാലം മുതല്‍ കുടിയേറ്റക്കാരുടെ വരവ് ഉണ്ടായിരുന്നതിന് തെളിവുകളുമായി ഒരു യൂണിവേഴ്‌സിറ്റി രംഗത്തെത്തി.

മധ്യകാലത്തുപോലും ഓരോ നൂറ് പേരിലും ഒരാള്‍ കുടിയേറ്റക്കാരനാണെന്നാണ് യൂണിവേഴ്‌സിറ്റി നടത്തിയ വെളിപ്പെടുത്തല്‍. 1330നും 1550നുമിടയില്‍ 65,000 കുടിയേറ്റക്കാര്‍ ഇംഗ്ലണ്ടിലേക്ക് വന്നിട്ടുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു.

ഷെഫീള്‍ഡ്, യോര്‍ക്ക് യൂണിവേഴ്‌സിറ്റികള്‍ ഒന്നിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ബ്രിട്ടീഷ് ദ്വീപുകളില്‍നിന്നും യൂറോപ്പില്‍നിന്നുമാണ് പ്രധാനമായും കുടിയേറ്റക്കാര്‍ വന്നിരുന്നത്. അന്നും തൊഴിലാളികളുടെ കുറവ് നികത്താന്‍ തന്നെയാണ് കുടിയേറ്റക്കാര്‍ ഇംഗ്ലണ്ടിലേക്ക് കുതിച്ചെത്തിയത്. ഇന്നും കുടിയേറ്റത്തിന്റെ പ്രധാനപങ്ക് തൊഴിലന്വേഷണം തന്നെയാണെന്നാണ് വസ്തുത.

നൂറ്റാണ്ടുകള്‍ക്ക് അപ്പുറവും ഇംഗ്ലണ്ടില്‍ കുടിയേറ്റം സജീവമായിരുന്നു എന്ന കാര്യം ഓര്‍ക്കണം. ജനസംഖ്യ കുറവും തൊഴിലിടങ്ങളും കൂടുതലുമായിരുന്നു. പുറംരാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളിലെ ധാരാളമായി വേണ്ടിവന്നിരുന്നു- ഇംഗ്ലണ്ടിന്റെ കുടിയേറ്റത്തെക്കുറിച്ച് പഠിക്കാനുള്ള പ്രോജക്ടിന്റെ ഡയറക്ടര്‍ പ്രൊഫ. മാര്‍ക്ക് ഓര്‍റോഡ് പറഞ്ഞു.

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മറ്റ് സമീപരാജ്യങ്ങളില്‍ നിന്നും കുടിയേറ്റക്കാര്‍ ഇംഗ്ലണ്ടിലേക്ക് വന്നിട്ടുണ്ട്. വിപുലമായ യാത്രാ സൗകര്യങ്ങള്‍ ലഭ്യമായതോടെ ദൂരെദേശങ്ങളില്‍നിന്നും കുടിയേറ്റക്കാര്‍ എത്താന്‍ തുടങ്ങി. ഇതോടെ കുടിയേറ്റവും കൂടുതല്‍ വിപുലമായി- അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിലെ ശമ്പളവേതന വ്യവസ്ഥകള്‍ അന്നുമുതല്‍ക്കെ മികച്ചതായിരുന്നു. അതുകൊണ്ടുതന്നെ കുടിയേറ്റക്കാരുടെ സ്വപ്‌നഭൂമിയായിരുന്നു ഇംഗ്ലണ്ട്. അതാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇംഗ്ലണ്ടിലേക്ക് കുടിയേറ്റക്കാര്‍ ഒഴുകിയത്. നെയത്തുകാരും സ്വര്‍ണ്ണപ്പണിക്കാരും വന്നതിന് തെളിവുകളുണ്ട്. അങ്ങനെ വന്നിരുന്നവര്‍ സ്വീകരിക്കുന്ന സര്‍നെയിമുകളില്‍ എല്ലാം തെളിവുകളുമുണ്ട്. ജോണ്‍ ഫ്രഞ്ച്മാന്‍ എന്ന പേര് അന്ന് സര്‍വ്വ സാധാരണമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.