1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2015

ശോഭ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ചു കൊന്നതുമായി ബന്ധപ്പെട്ട് പ്രതിയായ മുഹമ്മദ് നിസാമിന്റെ ഭാര്യക്ക് പോലീസ് നോട്ടീസയച്ചു. നിസാം ചന്ദ്രബോസിനെ മൃഗീയമായി മര്‍ദ്ദിക്കുമ്പോള്‍ ഭാര്യ അമലും ഒപ്പമുണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

മൂന്നു ദിവസത്തിനകം അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനാണ് അമലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചന്ദ്രബോസിനെ നിസാം മര്‍ദ്ദിക്കുമ്പോള്‍ ഭാര്യ അമലും കൂടെയുണ്ടായിരുന്നു എന്നും അമല്‍ നിസാമിനെ തടയാന്‍ ശ്രമിച്ചില്ല എന്നുമാണ് ഒരു സാക്ഷി മൊഴി നല്‍കിയത്.

നിസാം ചന്ദ്രബോസിനെ ഇടിച്ചിട്ട വാഹനത്തിലായിരുന്നു അമലും ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് ഹൈവേ പോലീസിനോട് പറഞ്ഞെങ്കിലും തിരിഞ്ഞു നോക്കിയില്ല എന്നും മൊഴിയിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.