മുംബൈ:ഷാരുഖ്-കാജോള്‍ ടീം വീണ്ടും ഒന്നിക്കുന്നു. ഏഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം യഷ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഈ പ്രണയജോടികള്‍ വീണ്ടും വെള്ളിത്തിരയിലേക്കെത്തുന്നത്.
2004 ലെ വീര്‍ സാറാ എന്ന ചിത്രത്തിനു ശേഷം യഷ് രാജ് സംവിധാനരംഗത്തേക്കു തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഷാരുഖിനൊപ്പം ജോടിയായെത്തുന്നത് കത്രീനയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഷാരുഖ്-കജോള്‍ വിസ്മയം വീണ്ടും സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് യഷ്.
അതിഥിവേഷത്തിലേക്കുമാത്രമായി കജോളിനെ അഭിനയിപ്പിക്കാന്‍ യഷിനു താല്പര്യമില്ലെന്നാണ് സൂചന. അങ്ങനെയാവുമ്പോള്‍ ചിത്രത്തില്‍ ഒരു ത്രികോണപ്രണയത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 1995 ലെ സൂപ്പര്‍ഹിറ്റായ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗെ എന്ന ചിത്രത്തിലൂടെയായിരുന്നു ഈ പ്രണയജോടികളുടെ അരങ്ങേറ്റം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു.
2010 ലെ ദേശീയ അവാര്‍ഡിനു പരിഗണിക്കപ്പെട്ട മൈ നെയിം ഈസ് ഖാന് ആണ് ഇവരുടെ അവസാന ചിത്രം. മാജിക് വീണ്ടും ആവര്‍ത്തിക്കപ്പെടുമോയെന്ന് ബോളിവുഡ് കാത്തിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല