ഇരുപതു വര്‍ഷത്തിനിടെ ഏറ്റവും വലിയ തിരകള്‍ ഈ ആഴ്ച അവസാനത്തോടെ ബ്രിട്ടീഷ് തീരത്ത് വീശിയടിക്കാന്‍ സാധ്യത. 50 അടിയോളം ഉയരമുള്ള തിരകള്‍ തീരത്ത് എത്തുമെന്നാണ് സൂചന.
കോണ്‍വാള്‍, ഡെവണ്‍, സോമര്‍സെറ്റ്, കെന്റ്, സസക്സ് എന്നിവിടങ്ങളില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സേനയെ സജ്ജമാക്കി. വെളുത്ത വാവു ദിവസവും അറ്റ്ലാന്റിക് സ്റ്റോം പ്രതിഭാസവും ഒന്നിച്ചു വരുന്നതാണ് കാലവസ്ഥാ വിദഗ്ദരെ ആശങ്കയിലാഴ്ത്തുന്നത്.
തങ്ങള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ശനിയാഴ്ചയോടെ ജലനിരപ്പ് സാധാരണ നിലയിലും ഉയര്‍ന്നാല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിക്കേണ്ടി വരുമെന്നും എന്വിരോണ്മെന്റ് ഏജന്‍സി അറിയിച്ചു.
വെളുത്ത വാവു ദിനത്തോട് അനുബന്ധിച്ച് ചന്ദ്രന് ഭൂമിയോട് ഏറ്റവും അടുത്തു വരുന്നതാണ് വന്തിരകളുണ്ടാകാന് പ്രധാന കാരണം. ഇത് കൂടിയ അളവിലുള്ള ഗുരുത്വാകര്ഷണത്തിന് ഇടയാക്കുന്നു.
എന്നാല്‍ ഈ പ്രതിഭാസം സൂപ്പര്‍ ടൈഡ് ആയി മാറില്ലെന്നും, വന്‍തിരകള്‍ മാത്രമേ ഉണ്ടാകൂ എന്നും വിദഗ്ദര്‍ പറഞ്ഞു. ചന്ദ്രന് സാധാരണ നിലയില്‍ നിന്ന് ഒരല്‍പ്പം ഭൂമിയോട് അടുത്തു വരുന്നതിനാള്‍ തിരകളുടെ ഉയരം ഒരല്‍പ്പം കൂടുക മാത്രമേ സംഭവിക്കൂ എന്ന് റോയല്‍ ഗ്രീന്‍വിച്ച് ഒബ്സര്‍വേറ്ററിയിലെ ഡോ. എഡ്വാര്‍ഡ് ബ്ലൂമര്‍ പറഞ്ഞു.
പ്രളയം ഭീഷണി പ്രാദേശിക സ്ഥിതിഗതികള്‍ അനുസരിച്ച് മാറിമറിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സ്ഥലത്തേയും ചെറു പുഴകളും നദികളും ആദ്യമേ തന്നെ നിറഞ്ഞിരിക്കുകയാണെങ്കില്‍ സ്ഥിതി വഷളാവാന്‍ സാധ്യതയുണ്ട്.
ഇത്തരം തിരകള്‍ക്ക് സുമാമിയുമായി ബന്ധമൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തീരദേശ വാസികള്‍ക്ക് അധികാരികള്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല