ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഫെബ്രുവരി പതിനാറാം തീയതി വലിയ നോമ്പ് ആചരണത്തിന്റെ മുന്നോടിയായിട്ടുളള വിഭൂതി (കുരിശുവര) തിരുന്നാള്‍ ആചരിച്ചു.
അസ്സി.വികാരി ഫാ.സുനി പടിഞ്ഞരേക്കരയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ രാവിലെ പത്തുമണിയുടെ കുര്‍ബാനയിലും വികാരി ഫാ.തോമസ് മുളവനാലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വൈകീട്ട് ഏഴ്മണിയുടെ കുര്‍ബാനയിലും വിഭൂതി തിരുന്നാള്‍ ആചരിച്ചു. ഈ നോമ്പുകാലത്ത് നമ്മള്‍ ചെയ്തുപോയിട്ടുള്ള പാവങ്ങള്‍ ഓര്‍ത്ത് പശ്ചാത്തപിച്ച്, അനുതാപത്തിലേക്കും, മാനസാന്തരത്തിലേക്കും, ജീവിത നവീകരണത്തിലേക്കും പ്രവേശിക്കുവാന്‍ വിശുദ്ധ കുര്‍ബാനമധ്യേയുള്ള വചനസന്ദേശത്തില്‍ ബഹുമാനപ്പെട്ട വികാരിമാര്‍ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. നോമ്പുകാലത്ത് പരിത്യജിച്ച് പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഇരുവരും എടുത്തുപറഞ്ഞു.
രാവിലെയും വൈകീട്ടുമായി നടന്ന തിരുകര്‍മ്മങ്ങളില്‍ അനവധി വിശ്വാസികള്‍ പങ്കെടുത്തു. തിരുനാളിന്റെ ക്രമീകരണങ്ങള്‍ക്ക് റ്റിറ്റോ കണ്ടാരപ്പളളി, സ്റ്റീഫന്‍ ചോള്ളംബേല്‍, ബിനോയി പൂത്തുറ, മനോജ് വഞ്ചിയില്‍, സാബു മടത്തിപറമ്പില്‍, ജോയിസ് മറ്റത്തിക്കുന്നേല്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, അള്‍ത്താരശുശ്രൂഷികള്‍, ഗായകസംഘം,സിസ്‌റെഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല