മാഞ്ചസ്റ്റര്‍ ടിമ്പര്ലിയില് താമസിക്കുന്ന സിബി മാത്യുവിന്റെ പിതാവ് വിവി മാത്യു (87) നിര്യാതനായി. സംസ്കാരം കണ്ണൂര്‍ ഇരിട്ടി സെന്റ് മേരീസ് ദേവാലയത്തില്‍ തിങ്കളാഴ്ച്ച വൈകുന്നേരം 4.30ന് നടക്കും.
വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കണ്ണൂര്‍ ഇരിട്ടി എടൂരിലെ വട്ടംതൊട്ടിയില് കുടുംബാംഗമാണ്.
സിബിയും കുടുംബവും സംസ്കാരത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് പോയി. മാഞ്ചസ്റ്റിലെ സിബിയുടെ വീട്ടില്‍ വിവി മാത്യുവിനായി പ്രത്യേക പ്രാര്‍ത്ഥനയും ഒപ്പീസും നടന്നു. ഫ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന് അല്ശ്ശേരി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി. പരേതന്റെ വേര്‍പാടില്‍ മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന് വേണ്ടി പ്രസിഡന്റ് ബിജു ആന്റണി, മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് വേണ്ടി പ്രസിഡന്റ് മനോജ് സെബാസ്റ്റിയന് തുടങ്ങിയവര്‍ അനുശോചിച്ചു. മക്കള്‍ ലിസ,(ഖത്തര്‍), സിബി (യുകെ), ജോര്‍ജ്, സാലി, സാഗി, ജോസി, ജാസ്മിന് മരുമക്കള്‍ പോള്‍, റീന, ഷൈനി, രാജു, ഷിബ, ജെയ്സി, ഷിബു. പരേതയായ ഏലിക്കുട്ടി ഭാര്യയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല