സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കൊപ്പം പോരാടുന്ന ബ്രിട്ടീഷ് വനിത അക്സ മഹമൂദ് തങ്ങള്‍ക്ക് അപമാനമാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് ഒളിച്ചോടിയ മൂന്ന് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചത് ഭീകര വനിതയാണെന്ന് അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് കുടുംബാംഗങ്ങളുടെ പ്രതികരണം.
മൂന്നു പെണ്‍കുട്ടികള്‍ ടര്‍ക്കിയിലെ ഇസ്റ്റാംബുള്‍ വഴി സിറിയയിലേക്ക് നീങ്ങുകയാണെന്നാണ് പോലീസ് അനുമാനിക്കുന്നത്. ഇവരില്‍ ഒരാളെങ്കിലും ഭീകര വനിത അക്സയുമായി ട്വിറ്ററില്‍ ബന്ധപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ വര്‍ഷം ഒരു ഇസ്ലാമിക് സ്റ്റേറ്റ് പോരാളിയെ വിവാഹം കഴിക്കാനായി സിറിയയിലേക്ക് ഒളിച്ചോടി പോയതോടെയാണ് ഗ്ലാസ്ഗോയില്‍ നിന്നുള്ള അക്സ മഹമൂദ് വാര്‍ത്തകളില്‍ നിറയുന്നത്.
തങ്ങളുടെ മകളള്‍ക്ക് കാണാതായ മൂന്നു പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധമുണ്ടെങ്കില്‍ അത് ഭയാനകവും അമര്ഷമുണ്ടാക്കുന്നതുമാണെന്ന് അക്സയുടെ മാതാപിതാക്കള്‍ തങ്ങളുടെ അഭിഭാഷകന് വഴി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അക്സ സ്കോട്ലന്റിനേയും സ്വന്തം കുടുംബത്തേയും നാണംകെടുത്തിയെന്നും അക്സയുടെ പ്രവര്‍ത്തികള്‍ തലതിരിഞ്ഞതും ഇസ്ലാമിന് നിരക്കാത്തതും ആണെന്നും അറിയിപ്പില്‍ പറയുന്നു. അക്സയുടെ പ്രവര്‍ത്തികള്‍ ഓരോ ദിവസവും തങ്ങളെ കൊല്ലുകയാണെന്നും തങ്ങളോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കില്‍ എല്ലാം അവസാനിപ്പിക്കാനും അവര്‍ അക്സയോട് അപേക്ഷിക്കുന്നു.
ഉം ലായ്ത് എന്ന പേരില്‍ വരുന്ന അക്സയുടെ ഇപ്പോഴത്തെ ട്വീറ്റുകള്‍ ഇസ്ലാമിക് സ്റ്റേറ്റ് മേഖലയിലേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കുന്ന ചുമതലക്കാരില്‍ ഒരാള്‍ അക്സയാണെന്ന സൂചനയാണ് നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല