മദര്‍ തെരേസക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് നേതാവിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള് രംഗത്തെത്തി. മദര്‍ വളരെ കുലീനയായ സ്ത്രീയാണെന്നും അവരുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കെജ്രിവാള് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
നേരത്തെ മദര്‍ തെരേസയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ മതപരിവര്‍ത്തനമാണെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വന്‍ വിവാദമായിരുന്നു. മദറിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണെങ്കിലും അതിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങള്‍ ഉണ്ടെന്നായിരുന്നു ഭാഗവതിന്റെ പ്രസ്താവന.
മതപരിവര്‍ത്തനം ഉള്‍പ്പെടെ പല ലക്ഷ്യങ്ങളും മദറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പുറകില്‍ ഉണ്ടായിരുന്നു എന്ന് ഭാഗവത് ആരോപിച്ചു. രാജസ്ഥാനിലെ ഭരത്പൂരില്‍ ഒരു സന്നദ്ധ സംഘടനയുടെ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഭാഗവത് വിവാദ് പ്രസ്താവന നടത്തിയത്.
കൊല്‍ക്കത്തയിലെ നിര്‍മല്‍ ഹൃദയ് ആശ്രമത്തില്‍ താന്‍ മദര്‍ തെരേസയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കെജ്രിവാള് പറഞ്ഞു. താനറിയുന്ന മദര്‍ വളരെ കുലീനയും അന്തസുള്ള സ്ത്രീയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഭാഗവതിന്റെ നിരുത്തരവാദപരമായ പ്രസ്താവനയെ വിമര്‍ശിച്ചു. ഡല്‍ഹി അതിരൂപതയും ഭാഗവതിനെതിരെ പ്രസ്താവനയുമായി രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല