ലേബര്‍ പാര്‍ട്ടി എംപി സൈമണ്‍ ഡാന്സൂക്കിന്റെ ഭാര്യ കാരന് ഡാന്സൂക്കിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 36 കാരനെ അറസ്റ്റ് ചെയ്തു. കാരന് ആറു വയസുള്ളപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറു വയസില്‍ തുടങ്ങിയ പീഡനം 12 വയസുവരെ നീണ്ടു നിന്നതായി കാരന് ആരോപിക്കുന്നു.
കാരന്റെ അയല്‍ക്കാരനായ പ്രതി ആറു വയസു മുതല്‍ തന്നെ പീഡിപ്പിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. നൂറു തവണയെങ്കിലും തന്നെ ചൂഷണം ചെയ്തുവെന്ന് കാരന് വെളിപ്പെടുത്തി. കാരന്റെ കുടുംബവീട്ടില്‍ വച്ചാണ് പീഡനങ്ങള്‍ അരങ്ങേറിയത്. ബാല ലൈംഗിക പീഡനത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ ചോദ്യം ചെയ്ത ശേഷം ഏപ്രില്‍ 30 വരെ ജാമ്യത്തില്‍ വിട്ടു. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടിയ സന്ദര്‍ഭമായിരുന്നു അതെന്ന് ഇപ്പോള്‍ 31 വയസുള്ള കാരന് പറഞ്ഞു. ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് അത്. അയാള്‍ക്ക് താന്‍ ഒരിക്കലും മാപ്പു കൊടുക്കില്ലെന്നും കാരന് വ്യക്തമാക്കി.
നേരത്തെ മാറിടങ്ങള്‍ പാതി പ്രദര്‍ശിപ്പിച്ചുള്ള സ്വന്തം ഫോട്ടോകള്‍ കാരന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് വിവാദ നായികയായ ആളാണ് കാരന്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ താന്‍ ജനശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി ചെയ്യുന്നതാണെന്ന ആരോപണത്തിന് മറുപടിയാണ് തന്റെ പരാതിയെന്ന് കാരന് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല