ബ്രെയ്ക്ക്ഫാസ്റ്റ് നന്നായി കഴിക്കുന്നവരാണ് ബ്രിട്ടിഷുകാര്‍. ധാന്യം അടങ്ങിയ ബ്രെയ്ക്ക്ഫാസ്റ്റുകളാണ് അധികവും കഴിക്കാറുള്ളത്. എന്നാല്‍ പല ബ്രെയ്ക്ക്ഫാസ്റ്റുകളിലേയും ധാന്യത്തിലെ പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് ശ്രദ്ധിക്കേണ്ടതുണ്ട്.
ബിറ്റര്‍ സ്വീറ്റ്‌സ്
ബ്രെയ്ക്ക്ഫാസ്റ്റിലുള്‍പ്പെടുത്തുന്ന പല ധാന്യങ്ങളിലും പഞ്ചസാരയുടെ അംശം വളരെ കൂടുതലാണ്. പരിശോധിച്ച നൂറില്‍ എട്ട് ധാന്യവര്‍ഗ്ഗങ്ങളില്‍ മാത്രമാണ് ന്യൂട്രിയന്റായിട്ടുള്ളത് എന്നാണ് കണ്ടെത്തിയത്. മോറിസണ്‍ ചോക്കോ, കെല്ലോഗ് ഫ്രോസ്റ്റീസ് എന്നിവയില്‍ പഞ്ചസാരയുടെ നിരക്ക് കൂടുമ്പോള്‍ നെസ്ലേ ഷ്‌റെഡഡ് വീറ്റ്, അസ്ഡ വീറ്റ് ബിസ്‌ക്‌സ് എന്നിവയില്‍ അളവ് കുറഞ്ഞിട്ടുണ്ട്.
ഉപ്പുംകൂടുതല്‍
പല ധാന്യങ്ങളിലും ഉപ്പ് കുറയ്ക്കുന്നുണ്ടെങ്കിലും അത് മതിയാകുന്നില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആകെ പതിനഞ്ച് ധാന്യവര്‍ഗ്ഗങ്ങളില്‍ മാത്രമേ ന്യൂട്രിയന്റ് അടങ്ങിയതായി കണ്ടെത്തിയത്. ഉയര്‍ന്നതോതില്‍ ഉപ്പടങ്ങിയ ഭക്ഷണം ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ദം കൂട്ടാന്‍ വരെ കാരണമാകും. അതുകൊണ്ട് വളരെ ശ്രദ്ധിച്ചുവേണം കഴിക്കാന്‍.
ഫാറ്റുകളെയും ശ്രദ്ധിക്കണം
ടെസ്റ്റ് ചെയ്ത ധാന്യങ്ങളിലൊന്നും തന്നെ ഫാറ്റിന്റെ അളവ് കൂടിയതായി കണ്ടെത്തിയിട്ടില്ല. എങ്കിലും കഴിക്കുന്നത് ശ്രദ്ധിച്ചുവേണം. അതുകൊണ്ടുതന്നെ ലേബല്‍ നോക്കി ശ്രദ്ധിച്ചുവേണം വാങ്ങാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല