1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2015

ചെറുതും വലുതുമായി ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കുന്ന കമ്പനികളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും എണ്ണം രണ്ട് മില്യണ്‍ കടന്നെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ്. ഇന്നലെ രാത്രിയില്‍ പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് സക്കര്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്.

സക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ വിവര്‍ത്തനം ഇങ്ങനെ.

ലോകത്തെ ബന്ധിപ്പിക്കാനാണ് ഞങ്ങള്‍ ഫെയ്‌സ്ബുക്ക് വികസിപ്പിച്ചത്, കാരണം ബന്ധപ്പെട്ട് നില്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. പക്ഷെ ഇത് ചെയ്യുന്ന ആളുകള്‍ ഞങ്ങളല്ല, നിങ്ങളാണ്. തൊഴില്‍ സാധ്യതകള്‍ തുറന്നിടുന്ന, വലിയ ഉത്പന്നങ്ങളും സേവനങ്ങളും നല്‍കുന്ന, ലോകത്തിന്റെ വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന രണ്ട് മില്യണ്‍ ബിസിനസുകള്‍ എന്ന നേട്ടം ആഘോഷിക്കാനുള്ള സമയമാണിത്. തങ്ങളുടെ ഭാഗമായ എല്ലാ സ്ഥാപനങ്ങള്‍ക്കും നന്ദി’.

പോസ്റ്റിനൊപ്പം ഇതേക്കുറിക്കുന്ന ഒരു വീഡിയോയും സക്കര്‍ബര്‍ഗ് ഷെയര്‍ ചെയ്തിട്ടുണ്ട്.

 

സക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴില്‍ എന്ത് കൊണ്ടാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിക്ക് റിലയന്‍സിനെ മാത്രം തെരഞ്ഞെടുത്തു എന്ന ഇന്ത്യക്കാരന്റെ കമന്റിന് സക്കര്‍ബര്‍ഗ് മറുപടി നല്‍കിയിട്ടുണ്ട്

സക്കര്‍ബര്‍ഗിന്റെ മറുപടി ഇങ്ങനെ.

‘ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടേയുള്ളു, റിലയന്‍സാണ് ഞങ്ങളുടെ ആദ്യ പങ്കാളി. എല്ലാവരെയും സൗജന്യമായി ബന്ധിപ്പിക്കാന്‍ ആദ്യനീക്കം നടത്തിയത് അവരാണ്. ഭാവിയില്‍ മറ്റ് ഓപ്പറേറ്റര്‍മാരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ ആലോചിക്കുന്നുണ്ട്.’

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.