യുഎസിലെ എച്ച്1 ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് മെയ് 26 മുതല്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കും. നേരത്തെ എച്ച്1 ബി വിസമായി അമേരിക്കയിലെത്തുവരുടെ പങ്കാളികള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാന്‍ കഴിയുമായിരുന്നില്ല.
ഇന്ത്യന്‍ വംശജര്‍ക്കാണ് പുതിയ നിയമം ഏറെയും പ്രയോജനകരമാകുക. അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരുടെ ഭാര്യമാരും ഭര്ത്താക്കന്മാരും ആശ്രയ വിസയില്‍ താമസിക്കുന്നുണ്ടെങ്കിലും നിയമ തടസം മൂലം ജോലി ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ഇന്ത്യന്‍ വംശജര്‍ക്ക് തങ്ങളുടെ പങ്കാളിക്കു കൂടി ജോലി ചെയ്ത് സമ്പാദിക്കാനുള്ള അവസരം നല്കുന്നു.
മെയ് 26 മുതല്‍ ഇതിലുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അറിയിച്ചു. ഫോം ഐ 765 യോഗ്യതയുള്ള എച്ച് 4 ഡിപന്‍ഡന്റ് സ്പൗസ് വിസയുള്ളവര്‍ക്ക് അപേക്ഷ നല്കാന് അവസരം. അര്‍ഹരായവര്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവദിച്ചു കൊണ്ടുള്ള എംപ്ലോയ്മെന്റ് ഓതറൈസേഷന്‍ കാര്‍ഡ് ലഭിക്കും.
എംപ്ലോയ്മെന്റ് ഓതറൈസേഷന്‍ കാര്‍ഡ് ലഭിപ്പിക്കുന്നവര്ക്ക് പെര്‍മനന്റ് റസിഡന്‍സി പെര്‍മിറ്റ് ലഭിക്കാന്നുള്ള സാധ്യതയുമുണ്ട്. അപേക്ഷകര്‍ ഫോം ഐ 40 വഴി വിദേശ ജോലിക്കായുള്ള ഇമിഗ്രന്റ് പെറ്റീഷനും നല്‍കണം.
ആദ്യ വര്‍ഷം 1,79,600 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കണക്കാക്കപെടുന്നു. എച്ച്1 ബി വിസ കൈവശമുള്ളവരും അവരുടെ പങ്കാളികളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല