റഷ്യന്‍ വിഘടനവാദികള്‍ക്കെതിരെ പോരാടുന്ന ഉക്രൈന് സൈനികര്‍ക്ക് ബ്രിട്ടീഷ് സൈന്യം പരിശീലനം നല്‍കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചു. ഒപ്പം ഒപ്പം പോരാട്ടത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും നല്‍കും. പോരാട്ടത്തിലെ നേരിട്ടു പങ്കെടുക്കാത്ത പിന്തുണയാണ് നല്‍കുകയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഉക്രൈന് സൈന്യത്തിന്റെ അടിയന്തിര ആവശ്യങ്ങള്‍ വിലയിരുത്തുന്നതിന് ആറംഗ സംഘം ഉടന്‍ തന്നെ ഉക്രൈന് സന്ദര്‍ശിക്കും. ഇന്റലിജന്‍സ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിനാണ് ബ്രിട്ടീഷ് സംഘം പ്രധാനമായും പരിശീലനം നല്‍കുക. ഇന്റലിജന്‍സ് പിഴ്വുകള് മൂലം ഉക്രൈന് സൈന്യത്തിന് തുടര്‍ച്ചയായ തിരിച്ചടികള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഈ നടപടി.
ഉക്രൈനുമായി നിലവിലുള്ള വിവിധ രംഗങ്ങളിലെ സഹകരണത്തിന് പുറമെയാണ് പുതിയ സഹായമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബ്രിട്ടനും ഉക്രൈനും തമ്മില്‍ പ്രതിരോധ സഹകരണ ഉടമ്പടി നിലവിലുണ്ട്. കൂടാതെ അടിയന്തിര സാഹചര്യങ്ങള്‍ തരണം ചെയ്യല്‍, അഴിമതി നിര്‍മാര്‍ജ്ജനം എന്നീ രംഗങ്ങളിലും ഇരു രാജ്യങ്ങളും സഹകരിക്കുന്നു.
കഴിഞ്ഞ വര്‍ഷം 1.2 മില്യണ്‍ പൗണ്ട് വരുന്ന സഹായമാണ് ബ്രിട്ടന് ഉക്രൈന് സൈന്യത്തിന് നല്‍കിയത്. ഇതില്‍ സുരക്ഷാ ഉപകരണങ്ങള്‍, ശൈത്യകാല ഇന്ധനം, മെഡിക്കല്‍ കിറ്റുകള്‍, ശൈത്യകാല വസ്ത്രങ്ങള്‍, സ്ലീപ്പിംഗ് ബാഗുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല