തെരെഞ്ഞെടുപ്പു പോരാട്ടത്തിന്റെ ചൂടില്‍ വെറുതെ വിളിച്ചു പറഞ്ഞതല്ല വാഗ്ദാനങ്ങള്‍ എന്ന് തെളിയിച്ചു കൊണ്ട് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ഭരണ പരിഷ്‌കരണങ്ങള്‍ തുടങ്ങി. സൗജന്യ കുടിവെള്ളവും പാതി നിരക്കില്‍ വൈദ്യുതിയുമാണ് ഭരണത്തിലേറ്റിയ ജനങ്ങള്‍ക്കുള്ള പാര്‍ട്ടിയുടെ ആദ്യ സമ്മാനങ്ങള്‍.
പ്രതിമാസം 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് പാതി നിരക്ക് ബാധകമാവുക. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് വൈദ്യുതി നിരക്ക് കുറക്കുന്നതിന്റെ ഗുണഭോക്താക്കള്‍ ആകുന്നത്. ഡല്‍ഹിയിലെ 90% വൈദ്യുതി ഉപഭോക്താക്കളും പ്രതിമാസം 400 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ ആകയാല്‍ ഇളവ് ഏറെപ്പേര്‍ക്ക് ഉപകാരപ്പെടും എന്നുറപ്പാണ്. എന്നാല്‍ 400 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഒരുതരത്തിലുള്ള ഇളവും നല്‍കില്ല.
പ്രതിമാസം ഇരുപതിനായിരം ലിറ്റര്‍ കുടിവെള്ളമാണ് സൗജന്യമായി ലഭ്യമാക്കുക. ഇത് കര്‍ശനമായും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായിരിക്കണം എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഏതാണ്ട് 80 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കരുതപ്പെടുന്നു.
മാര്‍ച്ച് ഒന്നു മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ഇളവുകള്‍ മൂലം സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷം 1670 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
ജനങ്ങള്‍ക്ക് നല്‍കിയ പ്രധാനപ്പെട്ട രണ്ട് വാഗ്ദാനങ്ങള്‍ പാലിച്ചുവെന്നും മറ്റുള്ളവ വഴിയെ ഒന്നിനു പുറകെ ഒന്നായി പാലിക്കുമെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല