നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എഐ 147 വിമാനമാണ് അപകടത്തില്‍ പെട്ടത്.
രാവിലെ 9.15 ന് വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴായിരുന്നു അപകടം. പൈലറ്റിന് കൃത്യസമയത്ത് വിമാനത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റിട്ടില്ല. 161 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
വിമാനം അറ്റകുറ്റപ്പണിക്കായി പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റിയിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി ഷാര്‍ജയിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണിത്. ഷാര്‍ജയിലേക്കുള്ള യാത്രക്കാരെ വിമാനത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകും വരെ ഹോട്ടലിലേക്ക് മാറ്റി.
വിമാനത്തിന്റെ അറ്റകുറ്റപ്പണി തീരാന്‍ വൈകുകയാണെങ്കില്‍ യാത്രക്കാരെ പകരം വിമാനത്തില്‍ ഷാര്‍ജയില്‍ എത്തിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ തിരുവനന്തപുരം വിമാനത്താവളത്തിലും സമാന സംഭവം ഉണ്ടായിരുന്നു. തിരുവനന്തപുരം ബങ്കളുരു ചെന്നൈ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയറാണ് നിലത്തിറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല