അപ്പച്ചന് കണ്ണഞ്ചിറ
കാലം കാത്തുവെച്ച സൗഹൃദങ്ങള്‍ക്ക് വീണ്ടും ഉണര്‍വേകാന്‍ നൈറ്റിഗല്സ് ഓഫ് നിര്‍മ്മല-യു.കെ നൊസ്റ്റാള്‍ജിയ സംഗമം 29/ 05/11 സണ്‍ഡേ ഡെര്‍ബിയില്‍ നടന്നു .മിസിസ് സാല്‍ജി ജോജുവിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന സംഗമത്തില്‍ നിര്‍മ്മലയിലെ മുന്‍കാല നേഴ്സിംഗ് അധ്യാപിക കരോളിന് ജോസ് അതിഥിയായി എത്തിയപ്പോള്‍ സ്നേഹസൗഹൃദങ്ങളുടെ പുത്തന്‍ നിര്‍വ്വചനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.
മറുനാട്ടില്‍ എത്തി കുറേകാലങ്ങള്‍ കഴിഞ്ഞ് തമ്മില്‍ കണ്ടെത്തിയതില്‍ മുതിര്‍ന്ന വ്യക്തിയായ എല്‍സമ്മ സ്റ്റാന്‍ലി സംഗമത്തില്‍ സ്വാഗതം ആശംസിച്ചു. യു.കെയിലെ വിവിധ നഗരങ്ങളില്‍ നിന്നെത്തിയ അംഗങ്ങള്‍ ഒരുമിച്ച് നിലവിളക്ക് തെളിയിിച്ചതോടെ സംഗമത്തിന്റെ തിരശ്ശീല ഉയര്‍ന്നു. തുടര്‍ന്നുള്ള പരിപാടികളില്‍ സൗഹൃദകൂട്ടായ്മ, ഫാമിലി ഫണ്‍ സെഷന്, ബെസ്റ്റ് കപ്പിള്‍സ്, കപ്പിള്‍ ഓഫ് ദ ഇവന്റ്, ഫണ്‍ ക്വിസ് തുടങ്ങിയ ഒട്ടേറെ പരിപാടികള്‍ക്ക് ജെയിക്ക്, ബെന്‍ അനുമോള്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ജൊഹാന്‍ നല്കിയ സന്ദേശം മുതിര്‍ന്ന അംഗങ്ങള്‍ക്ക് ആവേശമായി മാറി.
ജിന്‍സിയേയും ജോസിനേയും ബെസ്റ്റ് കപ്പിള്‍ ആയി തിരഞ്ഞെടുത്തു. ജോഷിനി ജോസ് വന്ന് എല്ലാ അംഗങ്ങളെയും സദസ്സിന് മുന്പില് പരിചയപ്പെടുത്തി. അല്ഫോസോയും ടോമിച്ചനും കപ്പിള്‍ ഓഫ് ദി ഇവന്റ് ആയി തിരഞ്ഞെടുക്കുകയുണ്ടായി. കാര്‍ഡിഫില്‍ നിന്ന് എത്തിയ ബിന്‍സി ജോണ്‍സനെ ദീര്‍ഘദൂരം ഓടിയെത്തിയ അംഗമെന്ന നിലയില്‍ മാരത്തോണ്‍ അവാര്‍ഡ് നല്കി ആദരിച്ചു. ആദ്യമായി സംഗമത്തിന്റെ വിജയത്തിനായി ഡര്‍ബിയില്‍ എത്തിച്ചേര്‍ന്ന ബിജി ഷാജു ഏര്‍ളി ബേര്‍ഡ് അവാര്‍ഡ് കരസ്ഥമാക്കി.
ആന്‍സി ബാബുവിന്റെ സാന്നിധ്യം സംഗമത്തില്‍ ഉടനീളം ഉണര്‍വ്വേകി. മാക്സി മാനുവലിന്റെ നിര്‍മ്മലയിലെ പഴയകാല ഓര്‍മ്മകള്‍ അംഗങ്ങള്‍ക്ക് സന്തോഷത്തിന് ഇടനല്കി. മര്‍സലീന സുനില്‍, വിന്‍സി ജോസഫ്, മോളി ജോസഫ് എന്നിവരുടെ സദസ്സിലെ സജീവസാന്നിധ്യം എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ചു. ഡെയ്സിബാബുവിന്റെ നന്ദിപ്രകടനം എല്ലാവരിലും വീണ്ടും സംഗമങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഒരുവഴികാട്ടി ആയി മാറുകയും ചെയ്തു. നിര്‍മ്മല സംഗമത്തിന്റെ അടുത്തവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അടുത്തവര്‍ഷം ഗ്ലോസ്റ്ററില്വെച്ച് സംഗമം നടത്താന്‍ തയ്യാറായി എത്തിയ സിമിരാജേഷിനേയും അല്‍ഫോന്‍സാ ടോമിച്ചനേയും എല്ലാ അംഗങ്ങളും അഭിനന്ദിച്ചു.
സംഗമത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച കുട്ടികളായ ആരതി ഷാജു, സ്വീല് സാന്‍ലി, സുസെന്‍ സ്റ്റാന്‍ലി, മരിയ രാജേഷ്, ഒലിവിയ രാജേഷ് എന്നിവര്‍ക്കും സമ്മാനങ്ങള്‍ നല്കി പ്രോല്‍സാഹിപ്പിച്ചു. ബേബി ഓഫ് ദ ഇവന്റ്സ് ആയി ഡയാന ജോസിനെ തിരഞ്ഞെടുത്തു.
ഡെര്‍ബിയില്‍ തുടക്കം കുറിച്ചുവെച്ച ഈ കൊച്ചു സംഗമം നൈറ്റിംഗേല്‍സ് ഓഫ് നിര്‍മ്മല യു.കെ നൊള്‍സ്റ്റാള്‍ജിയ കൂടുതല്‍ അംഗത്വം സാധ്യമാകുമെന്ന പ്രതീക്ഷയില്‍ എല്ലാവരും നല്ലൊരു ശുഭരാത്രി ആശംസിച്ചുകൊണ്ട് ഡെര്‍ബിയില്‍ നിന്നും യാത്രയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല