സിക്കിമില്‍ നിന്നുള്ള യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ എയിംസ് ആശുപത്രിയിലെ ഡോക്ടറടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആള് ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ന്യൂറോളജി വിഭാഗം മെഹര്‍ തേസാണ് പിടിയിലായത്. യുവതിയെ കടത്തിക്കൊണ്ടു വരികയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കുറ്റത്തിന് ദീപക്, ഭാര്യ സുമന്, കൂട്ടാളികളായ ധരംവീര്‍, കമാല്‍ എന്നിവരും പിടിയിലായിട്ടുണ്ട്.
ബ്യൂട്ടി പാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്താണ് 26 കാരിയായ യുവതിയെ സിക്കിമില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഹൗസ് ഖാസിലുള്ള ഗൗതം നഗറിലെ മെഹറിന്റെ വാടക വീട്ടിലെത്തിച്ച യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. ഹൈദരാബാദ് സ്വദേശിയായ ഡോ. മെഹര്‍ തേസ് ഒരു വര്‍ഷമായി ഡല്‍ഹിയിലാണ് ജോലി ചെയ്യുന്നത്.
തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ വഴിയരുകില്‍ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്ന യുവതിയെ കണ്ട ഓട്ടോ ഡ്രൈവര്‍മാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല