ആദ്യമായി വീട് വാങ്ങിക്കുന്ന 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സര്‍ക്കാര്‍ വക ഡിസ്ക്കൗണ്ട്. 20 ശതമാനം ഡിസ്ക്കൗണ്ടാണ് സര്‍ക്കാര്‍ പുതിയ പദ്ധതിയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിട്ടണില്‍ വീടുകളുടെ ശരാശരി വില ഉയര്‍ന്ന തോതിലായതിനാല്‍ ആദ്യമായി വീട് വാങ്ങുന്ന ആളുകള്‍ക്ക് പതിനായിര കണക്കിന് പൗണ്ട് ലാഭിക്കാന്‍ സാധിക്കും.
വീട് വാങ്ങിക്കണമെന്ന ആഗ്രഹവുമായി കഴിയുന്ന ആളുകള്‍ക്ക് വഴിത്തിരിവായിരിക്കും സര്‍ക്കാരിന്റെ ഈ നൂതന പദ്ധതിയെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി. ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തരിശ് കിടന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഡെവലപ്പേഴ്സിന് നല്‍കാനുള്ള നടപടികല്‍ പുരോഗമിക്കുന്നുണ്ട്.
ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന വീടുകളില്‍ താല്പര്യമുണ്ടെന്ന് ഓണ്‍ലൈന്‍ വഴി ആളുകള്‍ക്ക് അറിയിക്കാനുള്ള സൗകര്യം ലഭ്യമാണ്. അഞ്ച് വര്‍ഷത്തേക്ക് പക്ഷെ ഈ വീടുകള്‍ മറിച്ചു വില്ക്കാന് സാധിക്കില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ആദ്യ വീടെന്ന സാധാരണക്കാരന്റെ സ്വപ്നത്തെ ചൂഷണം ചെയ്ത് റിയല്‍ എസ്റ്റേറ്റ് ഭീമന്മാര് ലാഭം കൊയ്യാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ആദ്യ അഞ്ച് വര്‍ഷത്തേക്ക് മറിച്ചു വില്ക്കല് നിരോധിക്കുന്നത്.
മുന്‍പ് സര്‍ക്കാര്‍ തന്നെ ഭവന വായ്പകള്‍ ഉള്‍പ്പെടെയുള്ളവ സുതാര്യമാക്കിയതിന്റെ ഫലമായിട്ടായിരുന്നു വീടിനുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചതും വീടിന്റെ വില കുതിച്ചുയര്‍ന്നതും. നഗരങ്ങളിലെ വീടിന്റെ വിലയും വാടകയും സാധാരണക്കാരന് താങ്ങാനാവാത്ത വിധം വര്‍ദ്ധിച്ചിട്ടുണ്ട്. ഈ പ്രവണ ഗ്രാമങ്ങളിലേക്കും (റൂറല്‍) വ്യാപിക്കുന്നുണ്ട്. ഇത്തരത്തില്‍ എല്ലായിടത്തും വിലകൂടിയാല്‍ ഇടത്തരക്കാരന് ബ്രിട്ടണില്‍ ഇടമില്ലാതെ വരും. ഈ പരിതസ്ഥിതി ഒഴിവാക്കുന്നതിന് സര്‍ക്കാരിന്റെ ഈ പദ്ധതി പ്രയോജനപ്പെടും. 25 മുതല്‍ 30 വയസ്സു വരെയായിട്ടും മാതാപിതാക്കള്‍ക്കൊപ്പം കഴിയേണ്ടി വരുന്ന യുവതി യുവാക്കള്‍ക്ക് ഒരു പക്ഷെ ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിച്ചേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല