സാബു ചുണ്ടക്കാട്ടില്‍
ഷ്രൂഷ് ബറി രൂപതാ സീറോ മലബാര്‍ ചര്‍ച്ച് പ്രഥമ പൊതുയോഗവും, സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകര്‍ക്കായുള്ള സെമിനാറും ഇന്ന് നടക്കും. പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലാണ് പരിപാടികള്‍ . രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകര്‍ക്ക് വേണ്ടിയും, അദ്ധ്യാപക പ്രവര്‍ത്തിയിലേക്ക് കടന്നു വരുവാന്‍ താല്പര്യമുള്ളവര്ക്കുമായിട്ടാണ് സെമിനാര്‍ നടക്കുക .
റവ ഡോ ലോനപ്പന് അരങ്ങാശ്ശേരി സെമിനാറിന് നേതൃത്വം നല്‍കും. രണ്ടു സെക്ഷനുകളായി നടക്കുന്ന സെമിനാറില്‍ പൗരസ്ത്യ സഭകളെ കുറിച്ചും ആരാധനാ ക്രമത്തെക്കുറിച്ചും ക്ലാസ്സുകള്‍ എടുക്കും . വൈകുന്നേരം 4 മുതല്‍ 6 വരെയാണ് പുതിയ ചാപ്ലിയന്റെ നിയമനത്തിന് ശേഷമുള്ള പ്രഥമ പൊതുയോഗം നടക്കുക .
ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും പൊതുയോഗത്തില്‍ പങ്കെടുക്കണമെന്ന് ഷ്രൂഷ് ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയന്‍ റവ. ഡോ . ലോനപ്പന് അരങ്ങാശ്ശേരി അഭ്യര്‍ത്ഥിച്ചു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല