യുകെയിലെ കുടിയേറ്റക്കാരുടെ എന്‍എച്ച്എസ് ചികിത്സ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം. ജിപി കൂടിക്കാഴ്ചകള്‍ക്കും ഈ നിബന്ധന ബാധകമാണ്. ജിപിമാരില്‍ നല്ലൊരു ശതമാനം ഫീസ് ഈടാക്കണമെന്ന വാദത്തെ അനുകൂലിക്കുന്നു എന്നാണ് സൂചന.
എന്‍എച്ച്എസിലെ സൗജന്യ ചികിത്സാ സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഫീസ് ഏര്‍പ്പെടുത്തണം എന്നുള്ള വാദം ശക്തമായത്. കുടിയേറ്റക്കാര്‍ക്കു പുറമെ യുകെ സന്ദര്‍ശിക്കുന്ന വിദേശികളും ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതായി വാദമുണ്ട്.
ജിപിമാരുടെ അഭിപ്രായത്തില്‍ യുകെയിലെ എന്‍എച്ച്എസ് ആശുപത്രികളുടെ ദയനീയാവസ്ഥക്ക് കാരണം കുടിയേറ്റക്കാര്‍ക്ക് നല്കുന്ന ഈ ചിതിത്സാ സൗകര്യമാണ്.
ഫീസ് നിബന്ധന പ്രാബല്യത്തില്‍ വന്നാല്‍ ഏറ്റവും അധികം ബാധിക്കുക വര്‍ക്ക്, സ്റ്റുഡന്റ്, ഡിപന്‍ഡന്റ് വിസകളില്‍ യുകെയില്‍ ജീവിക്കുന്ന മലയാളികള്‍ അടക്കമുള്ള ഒരു വലിയ കുടിയേറ്റ സമൂഹത്തേയാകും. ജിപിമാരുടെ ആരോപണം ഉന്നം വക്കുന്നതും യുകെ പൗരത്വം ഇല്ലാത്ത ഈ വിഭാഗത്തെയാണ്.
നിലവില്‍ സ്വകാര്യ ക്ലിനിക്കുകളില്‍ ശരാശരി 70 പൗണ്ടോളം ഫീസ് നല്‍കണം. ഈ ഫീസ് നിരക്ക് എന്‍എച്ച്എസ് ആശുപത്രികളിലും നടപ്പിലാക്കാനാണ് നീക്കം നടക്കുന്നത്. അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ പങ്കെടുത്ത 77% ജിപിമാരും ഫീസ് ഈടാക്കുന്നതിനെ അനുകൂലിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല