സാന്‍ ഫ്രാന്‍സിസ്‌കോ:ഗൂഗിള്‍ നെറ്റ്‌വര്‍ക് ഹൈജാക് ചെയ്യാന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നുവെന്ന് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി. ചൈനയിലെ ജിനാന്‍ എന്ന പ്രദേശത്തുനിന്നാണ് ഹാക്കര്‍മാരുടെ ആക്രമണം.
യു.എസിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ചൈനയിലെ രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പടെ നൂറോളംപേരുടെ ജി മെയിലാണ് ചൈനീസ് ഹാക്കര്‍മാര്‍ ഹൈജാക് ചെയ്യാന്‍ ശ്രമിച്ചത്.
പാസ് വേഡുകള്‍ മോഷ്ടിച്ച് ഉദ്യോഗസ്ഥരുടെ മെയിലില്‍നിന്നും വിവരങ്ങള്‍ ചോര്‍ത്താനാണ് ഹാക്കര്‍മാരുടെ ശ്രമം. ഇതിനായി സ്പീയര്‍ ഫിഷിങ്ങ് എന്ന തന്ത്രമാണ് ഇവര്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥയായ മിലാ പാര്‍കര്‍ അറിയിച്ചു.
അന്വേഷണത്തിന് വൈറ്റഹൗസ് ഉത്തരവിട്ടിട്ടുണ്ട്. തങ്ങള്‍ അന്വേഷണറിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് വൈറ്റഹൗസ് വക്താവ് ടോമി വീറ്റര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല