ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ മുഹമ്മദ് എംവാസി എന്ന ജിഹാദി ജോണ്‍ മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ ചികിത്സ തേടിയിരുന്നതായി വെളിപ്പെടുത്തല്‍. എംവാസിയുടെ ഒരു മുന്‍ അധ്യാപികയാണ് സെക്കണ്ടറി സ്‌കൂളില്‍ എംവാസിക്ക് മുന്‍കോപം കാരണം ചികിത്സ തേടേണ്ടി വന്നിരുന്നു എന്ന് അറിയിച്ചത്.
തന്റെ മുന്‍കോപം കാരണം സ്‌കൂളില്‍ ഏതാനും അടിപിടി കേസുകളിലും എംവാസി ഉള്‍പ്പെട്ടിരുന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ ക്വിന്റിന്‍ കൈനാസ്റ്റണ്‍ സ്‌കൂളിലായിരുന്നു എംവാസിയുടെ സെക്കണ്ടറി വിദ്യാഭ്യാസം.
സ്‌കൂളില്‍ സഹപാഠികളുമായുള്ള അടിപിടി സ്ഥിരമായതിനെ തുടര്‍ന്നാണ് എംവാസിക്ക് മുന്‍കോപം നിയന്ത്രിക്കാനുള്ള ചികിത്സ തേടേണ്ടി വന്നത്. എന്നാല്‍ തുടര്‍ന്ന് എംവാസി പഠനത്തില്‍ മികച്ച മുന്നേറ്റം നടത്തിയെന്നും താന്‍ ആഗ്രഹിച്ച യൂണിവേഴ്‌സിറ്റിയില്‍ തന്നെ പ്രവേശനം നേടിയെന്നും അധ്യാപിക വെളിപ്പെടുത്തി.
സ്‌കൂളില്‍ മറ്റു വിദ്യാര്‍ഥികളുമായി ഇടപഴകുമ്പോള്‍ വളരെ പെട്ടെന്ന് കോപിക്കുന്ന എംവാസിയുടെ പ്രകൃതം ശ്രദ്ധയില്‍ പെട്ടപ്പോള്‍ അധ്യാപകര്‍ എംവാസിയെ അതില്‍ നിന്ന് രക്ഷപെടാന്‍ സഹായിച്ചിരുന്നു. പെട്ടെന്ന് പ്രകോപിതനാകുമായിരുന്ന എംവാസി തിരികെ പൂര്‍വ സ്ഥിതിയിലാകാന്‍ ഒരുപാട് സമയവും എടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല