ആസ്ത്രേലിയയുടെ ഖ്വാണ്ടാസ് എയര്‍ലൈന്‍സില്‍ എലിയെ കണ്ടതിനെത്തുടര്‍ന്നു വിമാനം തിരിച്ചിറക്കി.
സിഡ്നിയില്‍ നിന്നു ബ്രിസ്ബനിലേക്കു പോയ ബോയിങ് 767 വിമാനത്തിന്റെ ക്യാബിനില്‍ അഞ്ച് എലിക്കുഞ്ഞുങ്ങളെയാണ് കണ്ടത്. അപൂര്‍വ സംഭവമാണിതെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റി വിട്ടു. വിമാനത്തിന്റെ സര്‍വീസ് 36 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. കണ്ടെത്തിയ എലികളെയെല്ലാം കൊന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എയര്‍ലൈന്‍സ് വക്താവ്. വിമാനത്തിനുള്ളില്‍ എന്‍ജിനീയര്‍മാര്‍ പരിശോധന നടത്തി. വിമാനത്തിന്റെ ഇലക്ട്രിക് സംവിധാനത്തില്‍ തകരാറില്ലെന്ന് ഇവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല