ബോള്ട്ടന് : യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പുതിയ ഭരണസമിതിയുടെ ആദ്യ കമ്മറ്റി യോഗം ബോള്‍ട്ടനില്‍ വച്ച് നടന്നു. മിക്കവാറും എല്ലാ കമ്മറ്റി അംഗങ്ങളും പങ്കെടുത്ത യോഗത്തില്‍ വരും വര്‍ഷത്തിലേക്കുള്ള കാര്യ പരിപാടികളെ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. 2015ലെ റീജിയണല്‍ കായിക മേള ജൂണ്‍ 6 ന് ശനിയാഴ്ചയും, റീജിയണല്‍ കലാമേള ഒക്ടോബര്‍ 3ന് ശനിയാഴ്ചയും, റീജിയണല്‍ ഫാമിലി ഫെസ്റ്റ് ജൂലൈ 12 ഞായറാഴ്ചയും നടക്കുമെന്ന് യോഗ തീരുമാനങ്ങള്‍ വെളിപ്പെടുത്തികൊണ്ട് പ്രസിഡന്റ് അഡ്വ സിജു ജോസഫ് സെക്രട്ടറി ഷിജോ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.
യുക്മ നോര്‍ത്ത് വെസ്റ്റ് കമ്മറ്റിയുടെ അഡ്വൈസര്‍ ആയി യുക്മ മുന്‍ നാഷണല്‍ എക്സിക്യുട്ടിവ് അംഗം ശ്രീ അലക്സ് വര്‍ഗ്ഗീസിനെ യോഗം തിരഞ്ഞെടുത്തു.
റീജിയനിലെ ഭാവി പരിപാടികളെ കുറിച്ച് യോഗത്തില്‍ പങ്കെടുത്ത എല്ലാവരും പ്രത്യേകം പ്രത്യേകം സംസാരിക്കുകയും ഓരോ അസോസിയേഷനും യുക്മയുടെ റീജിയണല്‍ നാഷണല്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
ഈ വര്‍ഷത്തെ റീജിയണല്‍ കലാമേള ഫ്രണ്ട്സ് ഓഫ് പ്രസ്റ്റന് ആതിഥ്യം വഹിക്കുമെന്ന് യോഗത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.ഈ വര്‍ഷത്തെ ഫാമിലി ഫെസ്റ്റില്‍ ചിത്ര രചനാ മല്‍സരം ,പഞ്ചഗുസ്തി മല്‍സരം അതോടൊപ്പം യുകെയില്‍ യുക്മയുടെ നേതൃത്വത്തില്‍ ആദ്യമായി ” കഝ ടാലന്റ് കോണ്റ്റെസ്റ്റ് ” നടത്തുവാന്‍ തീരുമാനിച്ചു.കുട്ടികളിലെ പൊതുവിജ്ഞാനം വികസിപ്പിക്കുകയും കഴിവുള്ളവരെ സമൂഹത്തിന് സമ്മാനിക്കുകയുമാണ് ഈ മത്സരത്തിലൂടെ വിവക്ഷിക്കുന്നത്.
യുക്മയുടെ കീഴിലുള്ള വിവിധ ,ഫോറങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത അതാത് ചുമതലയുള്ളവര്‍ വിശദീകരിചു.യോഗത്തില്‍ ജോബ് ജോസഫ് ,ആല്‍ബര്‍ട്ട് ജെറോം,തങ്കച്ചന് എബ്രഹാം (എഛജ),ജോണ്‍ മൈലാടിയില്‍ (വിഗന്‍),അഡ്വ സിജു ജോസഫ് (ആങഅ),പോള്സന് തോട്ടപ്പിള്ളി ,ടോമി തോമസ് (ങങഅ),അലക്സ് വര്‍ഗ്ഗീസ് ,ആന്‍സി ജോയി (ങങഇഅ),ദിലീപ് മാത്യു (ഞകങഅ ),ഷാജി വരാക്കുടി ,ലൈജു മാനുവല്‍ (ഒള്‍ദാം),ഷിജോ വര്‍ഗ്ഗീസ് ,സുനില്‍ മാത്യു(വാറിഗ്ടണ്),തമ്പി ജോസ് ,തോമസ് ജോണ്‍ ,ബിനു മൈലപ്ര,ബിജു പീറ്റര്‍(ഘകങഇഅ) എന്നിവര്‍ വിവിധ അസോസിയേഷനുകളെ പ്രതിനിധികരിച്ചു യോഗത്തില്‍ പങ്കെടുത്തു.
പ്രസിഡണ്ട് അഡ്വ സിജു ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാന്‍സി മലയാളി ബിനോയി തോമസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് യോഗ നടപടികള്‍ ആരംഭിച്ചത്.തുടര്‍ന്ന് നാഷണല്‍ കമ്മറ്റിയിലെ തീരുമാനങ്ങള്‍ നാഷണല്‍ എക്സിക്യുട്ടീവ് അംഗംശ്രീ ദിലീപ് മാത്യുയോഗത്തില് വിശദീകരിച്ചു.പുതിയ റീജിയണല്‍ കമ്മറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സിക്രട്ടറി ഷിജോ വര്‍ഗ്ഗീസ് അവതരിപ്പിക്കുകയും യോഗം ഐക്യഖണ്ടെന പാസാക്കുകയും ചെയ്തു.നാഷണല്‍ ജോയിന്റ് സിക്രട്ടറി ശ്രീമതി ആന്‍സി ജോയി യോഗത്തില്‍ യുക്മ ദേശിയ നേതൃത്വത്തിന്റെ പരിപൂര്‍ണ്ണ അറിയിക്കുകയും ചെയ്തു.റീജിയണല്‍ വൈസ് പ്രസിഡണ്ട് ശ്രീ ജോബ് ജോസഫ് സ്വാഗതവും ട്രഷറര്‍ ശ്രീ ലൈജു മാനുവല്‍ നന്ദിയും പറഞ്ഞു.യുക്മ റീജിയണല്‍ കമ്മറ്റിക്ക് എല്ലാവിധ സഹായ സഹകരണങ്ങളും പൊതുജനങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല