സോഷ്യല്‍ മീഡിയയിലും വാട്സാപ്പിലും പ്രചരിച്ച തന്റെ പേരിലുള്ള അശ്ലീല ദൃശ്യങ്ങള്‍ വീട്ടുകാരെ ഞെട്ടിച്ചുവെന്ന് ചലച്ചിത്ര താരം ലക്ഷമി മേനോന് വെളിപ്പെടുത്തി. ലക്ഷ്മിയുടെ രൂപ സാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലും വാട്സാപ്പിലും വൈറല്‍ ആയത്.
എന്നാല്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് മികച്ച പിന്തുണ നല്‍കിയെന്ന് ലക്ഷ്മി പറയുന്നു. ശരിക്കും തന്റെ സ്വകാര്യ ജീവിതത്തിലേക്കുള്ള ഒരു കടന്നു കയറ്റമായിരുന്നു അത്. ഇത്തരത്തില്‍ സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നവരെ വെടുതെ വിടരുതെന്നും അവരെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടു വരികയാണ് വേണ്ടെതെന്നും താരം പറഞ്ഞു.
ലക്ഷ്മിയുമായി രൂപ സാദൃശ്യമുള്ള ഒരു പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങളാണ് ലക്ഷ്മിയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും വാട്സാപ്പിലും പ്രചരിച്ചത്. ഏതാണ്ട് രണ്ടു മിനിട്ട് ദൈര്‍ഘ്യം വരുന്ന ദൃശ്യത്തിലെ പെണ്‍കുട്ടിയുമായി ലക്ഷ്മി മേനോന് അതിശയകരമായ സാദൃശ്യമാണ് ഉള്ളത്.
ഇതിനു മുമ്പും ഇത്തരം വ്യാജ ദൃശ്യങ്ങള്‍ ലക്ഷ്മിയുടേതെന്ന പേരില്‍ പ്രചരിച്ചിരുന്നു. ചലച്ചിത്ര താരങ്ങളുടെ രൂപ സാദൃശ്യമുള്ള ആളുകളുടെ അശ്ലീല ചിത്രങ്ങള്‍ താരങ്ങളുടേതെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാപകമാകുകയാണ്, വാട്സാപ്പിലെ ചില ഗ്രൂപ്പുകളാണ് ഇതിനു പിന്നില്‍ എന്നാണ് സൂചന. ഇത്തരം അശ്ലീല ദൃശ്യങ്ങള്‍ സ്ഥിരമായി പങ്കു വക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളെ നിരീക്ഷിക്കുന്നുണ്ടെന്ന് നേരത്തെ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല