1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2015

തമിഴ് നടന്‍ അജിത്തിനും ഭാര്യ ശാലിനിക്കും രണ്ടാമത്തെ കുഞ്ഞു പിറന്നു. ഇന്നു പുലര്‍ച്ചെ 4.30 നാണ് ആശുപത്രിയില്‍ ശാലിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി അജിത്തിന്റെ സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞിന്റെ ജനന സമയത്ത് അജിതും ശാലിനിക്കൊപ്പം ഉണ്ടായിരുന്നു. അമ്മയും കുഞ്ഞുമായി ആശുപത്രി ജീവനക്കാരോടൊപ്പം നിന്ന് ഫോട്ടോയെടുക്കാനും അജിത് സമയം കണ്ടെത്തി.

1999 ല്‍ അമര്‍ക്കളം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അജിതും ശാലിനിയും പ്രണയത്തിലായത്. ഏഴു വയസുള്ള അനുഷ്‌കയാണ് 2000 ല്‍ വിവാഹിതരായ അജിത് ശാലിനി ദമ്പതികളുടെ മൂത്ത മകള്‍.

#കുട്ടിതല എന്ന പേരില്‍ തങ്ങളുടെ പ്രിയതാരം അച്ഛനായത് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയാണ് ആരാധകര്‍. അജിതിന്റെ ഏറ്റവും പുതിയ ചിത്രമായ യെന്നൈ അറിന്താല്‍ മികച്ച അഭിപ്രായവുമായി തിയറ്ററുകളില്‍ മുന്നേറ്റം തുടരുമ്പോഴാണ് കുട്ടിതല യുടെ വരവ് എന്നതും ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.