വിക്ടോറിയ മലയാളി അസ്സോസിയേഷന്റെ പുതിയ പ്രസിഡന്റായി, മെല്‍ബണിലെ പൊതുപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ തോമസ് വാതപ്പള്ളിയെ തിരഞ്ഞെടുത്തു.
മലയാളി അസ്സോസിയേഷന്റെ ആദ്യകാല പ്രസിഡന്റും പേട്രനുമായിരുന്ന, അന്തരിച്ച ഡോ: രാമന് മാരാര്‍ക്ക് ശ്രീ ജി കെ മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രത്യേക അനുസ്മരണം നടത്തി. അനുസ്മരണ യോഗത്തില്‍ ശ്രീ ജോര്‍ജ് തോമസ്, ബെര്‍ടി ചാക്കോ, സുനിത സൂസന്, ജോസ് എം ജോര്‍ജ്, വര്‍ഗീസ് പൈനാടത്ത്, രജിപാറക്കല്, എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും ചടങ്ങില്‍ അവതരിപ്പിച്ച് പസ്സാക്കി.
തുടര്‍ന്ന് 201516 ലെ തിരഞ്ഞെടുപ്പിന്റെ നടപടികള്‍ക്കായി ശ്രീ.ബെര്‍ടി ചാക്കോയെ റിട്ടേര്‍ണിംഗ് ഓഫീസറായി ചുമതലപ്പെടുത്തി. താഴെപ്പറയുന്നവരെ പുതിയ കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തു.
ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസ്സോസിയേഷന്‍സ് ഓഫ് വിക്ടോറിയ പ്രതിനിധികളായി ജോര്‍ജ് തോമസിനെയും ജി കെ മാത്യൂ സിനെയും പൊതുയോഗം തെരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല