1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2015

കോളിവുഡില്‍ വീണ്ടും പ്രണയകാലത്തിന്റെ വരവറിയിച്ച് മണിരത്‌നത്തിന്റെ പുതിയ ചിത്രമായ ഒകെ കന്മണിയുടെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രണയകഥയാണ് ഒകെ കണ്മണി. 19 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ചിത്രത്തിന്റെ വേഗതയും താളവും തൊട്ടറിയാന്‍ പ്രേക്ഷകര്‍ക്ക് അവസരം ഒരുക്കുന്നു.

എആര്‍ റഹമാന്റെ ചടുല സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാന കഥാപത്രങ്ങള്‍ ഒരു ബൈക്കില്‍ സഞ്ചരിക്കുന്നതാണ് ടീസറിന്റെ പ്രധാന ഭാഗം. ഒകെ കണ്മണി മണിരത്‌നത്തിന്റെ മുന്‍ ചിത്രമായ അലൈപായുതെയുടെ മാതൃകയില്‍ നഗരത്തില്‍ നടക്കുന്ന ഒരു പ്രണയകഥയാണ് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

മുംബൈയാണ് ഒകെ കണ്മണിയുടെ നഗരമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ടീസറില്‍ ഏതു നഗരത്തിലാണ് ദുല്‍ഖറും നിത്യയും ബൈക്കില്‍ ചുറ്റുന്നതെന്ന് സൂചനയില്ല. മാര്‍ച്ചില്‍ ചിത്രത്തിന്റെ വിശദമായ ട്രെയിലര്‍ പുറത്തിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

എന്തായാലും മണിരത്‌നത്തിനൊപ്പം എആര്‍ റഹ്മാനും ക്യാമറമാന്‍ പിസി ശ്രീരാമും ഗാനരചിയിതാവ് വൈരമുത്തുവും ചേരുമ്പോള്‍ ഒകെ കണ്മണി പ്രേക്ഷകര്‍ക്ക് ഈ വര്‍ഷത്തെ ഏറ്റവും ആകാംക്ഷയുണര്‍ത്തുന്ന ചിത്രമാവുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.