മാഞ്ചസ്റ്റര്‍: പ്രശസ്ത പ്രഭാഷകനും ധ്യാന ഗുരുവുമായ റവ. ഡോ. ലോനപ്പന്‍ അരങ്ങശ്ശേരി നയിക്കുന്ന ധ്യാനം 21,22 തിയതികളില്‍ മാഞ്ചസ്റ്ററില്‍ നടക്കും. ശനി ഞായര്‍ ദിവസങ്ങളിലായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പില്‍ഫാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ ശനിയാഴ്ച്ച രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെയും ഞായറാഴ്ച്ച 12 മുതല്‍ വൈകുന്നേരം ആറ് വരെയുമാണ് ധ്യാനം. വിശുദ്ധ കുര്‍ബാനയിലൂടെ ക്രൈസ്തവ ജീവിത നവീകരണം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ധ്യാനം.
സെന്റ് എലിസബത്ത് ചര്‍ച്ച്
48, ലൊമൊണ്‍ഡ് റോഡ്, പീല്‍ ഹാള്‍,
വിസ്‌തെന്‍ഷോ എം22 5 ജെഡി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല