അവിവാഹിതനായ മകന് കുഞ്ഞിനെ വളര്‍ത്താനായി അമ്മ ഗര്‍ഭപാത്രം നല്‍കി. ഇരുപത്തഞ്ചു വയസുള്ള യുവാവാണ് സ്വന്തം അമ്മയുടെ ഗര്‍ഭപാത്രം കടം വാങ്ങി ഒരു കുഞ്ഞിന്റെ അച്ഛ്‌നായത്. കുഞ്ഞിനെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് യുവാവ് കുടുംബ കോടതിയെ സമീപിച്ചപ്പോഴാണ് സംഭവം വാര്‍ത്തയായത്.
യഥാര്‍ഥത്തില്‍ യുവാവിന്റേയും അമ്മയുടേയും മറ്റൊരു ബന്ധുവാണ് ഗര്‍ഭപാത്രം നല്‍കാമെന്ന് ധാരണയായത്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ ചില അസുഖങ്ങള്‍ മൂലം അവര്‍ക്ക് ഗര്‍ഭം ധരിക്കാന്‍ കഴിയാതെ വന്നതിനാല്‍ യുവാവിന്റെ അമ്മ മുന്നോട്ടു വരികയായിരുന്നു. ഗര്‍ഭം ധരിച്ച സ്ത്രീയുടെ ഇപ്പോഴത്തെ ഭര്‍ത്താവും ഗര്‍ഭപാത്രം വാടകക്കു നല്‍കാനുള്ള തീരുമാനത്തെ അനുകൂലിച്ചു.
ഇപ്പോള്‍ ഏഴുമാസം പ്രായമുള്ള കുഞ്ഞ് അച്ഛ്‌നോടൊത്താണ് കഴിയുന്നത്. ഇരു കക്ഷികളും നല്ലവണ്ണം ആലോചിച്ച ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് കുടുംബ കോടതി നിരീക്ഷിച്ചു. അമ്മക്കും മകനും ചികിത്സാ നടപടികളിലേക്ക് കടക്കും മുമ്പ് കൗണ്‍സിലിങ്ങും നല്‍കിയിരുന്നു. ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രയോളജി അതോറിറ്റിയുടെ ലൈസന്‍സുള്ള ഒരു ക്ലിനിക്കാലായിരുന്നു ചികിത്സ നടത്തിയത്.
കൃത്രിമ ഗര്‍ഭധാരണത്തില്‍ ഇത്തരം സംഭവം അപൂര്‍വമാണെങ്കിലും നിയമ വിധേയമാണെന്ന് കോടതി പറഞ്ഞു. ഏറെക്കാലമായുള്ള യുവാവിന്റെ ആഗ്രഹമായിരുന്നു ഒരു കുഞ്ഞിന്റെ അച്ഛ്‌നാകുക എന്നത്. എങ്കിലും കുഞ്ഞിനെ വളര്‍ത്താന്‍ ആവശ്യമായ സാമ്പത്തിക സ്ഥിരതയും വീടും ജോലിയും ആകുന്നതുവരെ കാത്തിരിക്കുകയായിരുന്നു യുവാവ്.
ഗര്‍ഭം ധരിക്കുന്നതില്‍ നിന്ന് നേരത്തെ നിര്‍ദേശിച്ച ബന്ധു പിന്മാറിയപ്പോള്‍ യുവാവിന്റെ അമ്മ തന്റെ ഇപ്പോഴത്തെ ഭര്‍ത്താവുമായി കൂടിയാലോചിച്ച് ഗര്‍ഭം ധരിക്കാന്‍ മുന്നോട്ട് വരികയായിരുന്നു. യുവാവിന്റെ കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു. കുഞ്ഞിന്റെ ഭാവിക്കും സുരക്ഷിതത്വത്തിനും അതാണ് നല്ലതെന്ന് കോടതി വിധിയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല