നടന് മുകേഷുമായുള്ള വിവാഹ മോചനക്കേസില്‍ കൗണ്‍സിലിങിനെത്തിയ മുന്‍ ഭാര്യയും നടിയുമായ സരിത കോടതി പരിസരത്ത് കുഴഞ്ഞു വീണു.നേരത്തേ കുടുംബ കോടതി മുകേഷിന് അനുകൂലമായാണ് കേസിന്റെ നടത്തിപ്പ് മുന്നോട്ടു കൊണ്ടു പോകുന്നതെന്ന് സരിത ആരോപിച്ചിരുന്നു.
ഉച്ചയോടെയാണ് കൗണ്‍സിലിങിനായി ഇരുവരും കോടതിയില്‍ എത്തിയത്. ജഡ്ജിയുമായി അരമണിക്കൂര്‍ സംസാരിച്ച സരിത പുറത്തിറങ്ങിയതും കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ബോധം തെളിഞ്ഞപ്പോള്‍ മുകേഷ് മോശമായാണ് പെരുമാറിയതെന്നും കോടതി തന്റെ അഭിപ്രായം പരിഗണിക്കുന്നതു പോലും ഇല്ലെന്നും സരിത ആരോപിച്ചു.
തങ്ങള്‍ നേരത്തെ തന്നെ വിവാഹ മോചിതര്‍ ആണെന്നാണ് മുകേഷിന്റെ വാദം. എന്നാല്‍ അത്തരമൊരു വിധി നിലവില്‍ ഉള്ളതായി തനിക്ക് അറിയില്ലെന്ന് സരിതയും പറയുന്നു. ഇരുവരുടേയും വാദങ്ങള്‍ പരസ്പര വിരുദ്ധമായതിനാല്‍ ഒത്തുതീര്‍പ്പിനായാണ് കഴിഞ്ഞ ദിവസം കോടതി ഇരുവരേയും വിളിപ്പിച്ചത്.
സരിതയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുകേഷിന്റെ അഭിഭാഷകന് പറഞ്ഞു. കേസില്‍ മേയ് 23 ന് ഇരുവരും വീണ്ടും കോടതി മുമ്പാകെ ഹാജരാകും. സരിതയുമായി പിരിഞ്ഞതിനു ശേഷം മുകേഷ് പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയെ വിവാഹം കഴിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല