1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2015

ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിനും ലാറയും കണ്ടുമുട്ടുമ്പോഴെല്ലാം അത് വാര്‍ത്തയാകാറുണ്ട്. ഇത്തവണ ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് ലോകകപ്പിന്റെ വേദിയില്‍ കണ്ടുമുട്ടിയപ്പോഴും ആ പതിവ് തെറ്റിയില്ല.

ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം ചൊവ്വാഴ്ചയാണ് സച്ചിന്‍ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. ചിത്രം പോസ്റ്റ് ചെയ്ത് മൂന്നു മണിക്കൂറിനകം 3,00,000 ലൈക്കുകള്‍ അടിച്ചാണ് ആരാധകര്‍ സന്തോഷം പ്രകടിപ്പിച്ചത്.

കറുത്ത കോട്ടണഞ്ഞ സച്ചിനും ലാറയും ഹോട്ടല്‍ പാര്‍ക്കിംഗ് സ്ഥലത്ത് ചിരിച്ചു കൊണ്ട് ഫോട്ടോക്ക് പോസ് ചെയ്യുന്നതാണ് ചിത്രത്തിലുള്ളത്.
ഇരു താരങ്ങളുടേയും ആരാധകര്‍ ഈ കണ്ടുമുട്ടല്‍ ആഘോഷിക്കുക തന്നെ ചെയ്തു.

ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും കൂടുതല്‍ ലൈക് ലഭിക്കുക അപൂര്‍വമാണെന്ന് ആരാധകര്‍ പറയുന്നു. ലോകകപ്പ് വേദികളില്‍ സച്ചിനും ലാറയും ആടിത്തിമിര്‍ത്തതിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതാണ് ഫോട്ടോയെന്നാണ് ആരാധകരുടെ പക്ഷം.

ഇന്ത്യയും വിന്‍ഡീസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനിരിക്കെ ഗാലറിയില്‍ ഇരുന്ന് സ്വന്തം ടീമുകള്‍ക്ക് ആവേശവും പിന്തുണയും നല്‍കാനാണ് ഇരു താരങ്ങളും ഓസ്‌ട്രേലിയയില്‍ എത്തിയത്. അതേ സമയം ഫേസ്ബുക്കില്‍ ആരാധകര്‍ ലൈക്കുകളുടെ എണ്ണം പത്തു ലക്ഷം തികക്കാനുള്ള ശ്രമത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.