ആര്‍മി ബാരക്കില്‍ വിളമ്പുന്ന മോശം ഭക്ഷണത്തെ തുടര്‍ന്ന് പട്ടാളക്കാര്‍ മിലിട്ടറി ട്രെയിനിംഗില്‍ പരാജയപ്പെടുകയാണെന്ന് റിപ്പോര്‍ട്ട്. പട്ടാള ക്യാമ്പിലെ റേഷന്‍ പ്രതിസന്ധി ഫാസ്റ്റ് ഫുഡ് ഡയറ്റിനെ ആശ്രയിക്കുന്നതിനായി പട്ടാളക്കാരെ പ്രേരിപ്പിക്കുകയാണ്. താരതമ്യേന കൊഴുപ്പ് കൂടി ഭക്ഷണങ്ങളായ ബര്‍ഗര്‍, ചിപ്സ്, കബാബ് എന്നിവയാണ് ഇവര്‍ കഴിക്കുന്നത്. കൊഴുപ്പ് കൂടുതലാണെന്ന് മാത്രമല്ല, ഈ ആഹാരങ്ങള്‍ക്ക് പോഷക ഗുണവുമില്ല.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പട്ടാളക്കാരില്‍ 32,000 ആളുകളാണ് കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടത്. 2010 മുതല്‍ ഇങ്ങോട്ട് 25,000 പട്ടാളക്കാരെയാണ് പൊണ്ണത്തടിയന്മാര് എന്ന് പ്രഖ്യാപിച്ചത്. ഇതിനെല്ലാം അടിസ്ഥാന കാരണമായി വിലയിരുത്തപ്പെടുന്നത് ഡയറ്റാണ്. പ്രതിരോധ മന്ത്രാലയം ഫണ്ട് ചെയ്ത് പുറത്തിറക്കുന്ന പട്ടാളക്കാരുടെ പ്രസിദ്ധീകരണമാണ് സോള്‍ജിയര്‍ മാഗസിന്. ഇതിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ പട്ടാളക്കാരുടെ ഡയറ്റ് സംബന്ധമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുവര്‍ ഫുഡ് ഫെയിലിംഗ് ട്രൂപ്പ്സ് എന്ന തലക്കെട്ടിന് കീഴിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കരാറുകാര്‍ നടത്തുന്ന ആര്‍മി ക്യാന്റീനിലെ ഭക്ഷണം നിലവാരമില്ലാത്തതിനാല്‍ പട്ടാളക്കാരെല്ലാവരും തന്നെ മറ്റ് മാര്‍ഗങ്ങള്‍ തേടുകയാണ് പതിവ്. ഇതാണ് പോഷകഗുണങ്ങള്‍ ശരീരത്ത് കുറയാനും കായികക്ഷമത തെളിയിക്കുന്നതില്‍ പരാജയപ്പെടുന്നതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല