സിറ്റിസണ്‍ഷിപ്പില്‍ നിര്‍ണായക ഭേദഗതി വരുത്താനുള്ള ബില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി. പേര്‍സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ), ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒ.സി.ഐ) എന്നീ വിഭാഗത്തില്‍ പെടുന്നവര്‍ക്കുള്ള നിബന്ധനകളില്‍ തുല്യത കൊണ്ടുവരുന്നതാണ് പുതിയ ഭേദഗതി.
രണ്ടു ദിവസം മുമ്പ് ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭ ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. ഇതോടെ പി.ഐ.ഒ, ഒ.സി.ഐ വിഭാഗക്കാരെ ഒറ്റ വിഭാഗമായാണ് ഇനിമുതല്‍ കണക്കാക്കുക.
നേരത്തെ അമേരിക്കയും ഓസ്ട്രേലിയയും സന്ദർശിക്കുന്ന വേളയിൽ പി.ഐ.ഒ, ഒ.സി.ഐ എന്നീ കാർഡുകൾ ലയിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആ രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹത്തിന് ഉറപ്പു നൽകിയിരുന്നു. ഗാന്ധിജി ദക്ഷിണാഫ്രിക്കൻ വാസം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായായാണ് സർക്കാരിന്റെ ഈ നടപടി.
ഇതോടെ പി.ഐ.ഒ കാർഡ് ഉടമകൾ അനുഭവിച്ചിരുന്ന ആനുകൂല്യങ്ങൾ ഒ.സി.ഐ കാർഡ് ഉടമകൾക്കും ലഭ്യമാകും. ഒപ്പം ഒ.സി.ഐ കാർഡ് ഉടമകളുടെ മക്കളുടെ പേരക്കുട്ടികൾക്കും ആനുകൂല്യങ്ങൾക്ക് അവകാശം ലഭിക്കും. നേരത്തെ ഇത് പേരക്കുട്ടികൾ വരെയായി നിജപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല