1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2015

പാര്‍ക്കിംഗ് ടിക്കറ്റ് സമയം കഴിഞ്ഞാലും 10 മിനിട്ട് സമയം കൂടി ഫൈന്‍ അടിക്കാതെ രക്ഷപ്പെടാന്‍ ഡ്രൈവര്‍മാര്‍ക്ക് അവസരം. പുതിയ തീരുമാനം ഒരാഴ്ചക്കുള്ളില്‍ നിലവില്‍ വരും. 10 സൗജന്യം ഓണ്‍, ഓഫ് സ്ട്രീറ്റ് പാര്‍ക്കിംഗുകള്‍ക്ക് ബാധകമാണ്.

ബ്രിട്ടനിലെ ഡ്രൈവര്‍മാരുടെ ഏറെക്കാലമായുള്ള പരാതിക്കാണ് ഇതോടെ പരിഹാരമാകുന്നത്. നേരത്തെ പാര്‍ക്കിംഗ് ടിക്കറ്റിലെ സമയം കഴിഞ്ഞ് ഏതാനും മിനിട്ടുകള്‍ കഴിഞ്ഞു വന്നാല്‍ പോലും പിഴ അടക്കേണ്ടി വരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

പ്രധാന തെരുവുകളിലെ കടകളിലേക്ക് സന്ദര്‍ശകരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നയം ആവിഷ്‌കരിച്ചത്. കര്‍ശനമായ പാര്‍ക്കിംഗ് നിയമവും ഉയര്‍ന്ന് പിഴയും പ്രധാന തെരുവുകളില്‍ നിന്ന് ഡ്രൈവര്‍മാരെ അകറ്റി നിര്‍ത്തുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.

പാര്‍ക്കിംഗ് ടിക്കറ്റില്‍ അനുവദിക്കപ്പെട്ട സമയം കഴിയുന്ന നിമിഷം ചാടി വീണ് പിഴ ഈടാക്കുന്ന പാര്‍ക്കിംഗ് വാര്‍ഡന്മാരാണ് പ്രശ്‌നം വഷളാക്കുന്നതെന്നാണ് കച്ചവടക്കാരുടെ നിലപാട്. ഇവരെ പേടിച്ച് ആരും കടകളില്‍ വരതായി എന്ന് കടയുടമകള്‍ പറയുന്നു.

മഞ്ഞ ലൈനുകളില്‍ പാര്‍ക്ക് ചെയ്യുന്ന ഡ്രൈവര്‍മാരെ പിടികൂടാനുള്ള സ്‌പൈ കാറുകള്‍ അവതരിപ്പിക്കാനുള്ള തീരുമാനവും അധികൃതര്‍ പിന്‍വലിച്ചിട്ടുണ്ട്. 2013 14 വര്‍ഷം മാത്രം ഡ്രൈവര്‍മാര്‍ ഒടുക്കേണ്ടി വന്നത് 350 മില്യണ്‍ പൗണ്ടാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.