സിനിമാ താരം ഷൈന്‍ ടോം ചാക്കോയും നാലു യുവതികളും പ്രതികളായ കൊക്കെയ്ന്‍ കേസിലെ മുഖ്യ പ്രതി അറസ്റ്റിലായി. നൈജീരിയന്‍ പൗരനായ ഒക്കോവ ചിഗോസി കോളിന്‍സാണ് പിടിയിലായത്. ഷൈനിനും കൂട്ടുകാരികള്‍ക്കും കൊക്കെയ്ന്‍ എത്തിച്ചു കൊടുത്തു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
നോര്‍ത്ത് ഗോവയില്‍ നിന്നാണ് കോളിന്‍സിനെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണിയാണ് കോളിന്‍സ് എന്നാണ് പോലീസിന് ലഭിച്ച രഹസ്യ വിവരം. കോളിന്‍സ് ഉള്‍പ്പെട്ട റാക്കറ്റിനെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ പോലീസിന്റെ കയ്യിലുണ്ടെന്ന് സൂചനയുണ്ട്.
റാക്കറ്റിന്റെ പ്രവര്‍ത്തന രീതി, സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിവിധ ബന്ധങ്ങള്‍, ഇടനിലക്കാര്‍, പോലീസ് സേനയിലെ സഹായികള്‍ എന്നീ വിവരങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. സംഭവത്തില്‍ കൂടുതല്‍ പേര് കുടുങ്ങുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
ശോഭസിറ്റി സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ വ്യവസായി മുഹമ്മദ് നിസാമിന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍ സ്മോക്ക് പാര്‍ട്ടി നടത്തുന്നതിനിടെയാണ് കൊക്കെയിനുമായി പ്രതികള്‍ പിടിയിലായത്. ഷൈന്‍ ടോ ചാക്കോക്കു പുറമെ ബ്ലസി, രേഷ്മ മോഡലുകളായ സ്നേഹ ബാബു, ടിന്‍സി ബാബു എന്നിവരാണ് പ്രതികള്‍. ഇവര്‍ ജുഡീഷ്യല്‍ റിമാന്‍ഡിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല