1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2015

6170-ാം നമ്പര്‍ യുകെ എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ ഒന്നാം നമ്പര്‍ കുടുംബയൂണിറ്റ് ‘ചെമ്പഴന്തി’യുടെ ഏഴാമതു കുടുംബസംഗമം 2015 ശനിയാഴ്ച ബ്രിസ്റ്റോളില്‍ നടക്കുന്നു. രാവിലെ പത്തിനാരംഭിക്കുന്ന കുടുംബയോഗത്തില്‍ ചെമ്പഴന്തി കുടുംബ യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി.കെ. ഷാജി അധ്യക്ഷതവഹിക്കും. 6170ാം നമ്പര്‍ യുകെ എസ്എന്‍ഡിപി ശാഖാ പഞ്ചായത്ത് കമ്മിറ്റിയംഗം പ്രദീപ്കുമാര്‍ ഷെപ്ടണ്‍ മാലറ്റ് സ്വാഗതം പറയും. സുധാകരന്‍ പാലാ പ്രഭാഷണം നടത്തും.

യുകെ ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം കൂടിയായ കണ്‍വീനര്‍ ലൈജു രാഘവന്‍ കണക്കും റിപ്പോര്‍ട്ടും അവതരിപ്പിക്കും. ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം ടി.എസ്. സതീശന്‍, വനിതാ സംഘം പ്രസിഡന്റ് ശ്യാമളാ സതീശന്‍, ജോയിന്റ് കണ്‍വീനര്‍ എം.കെ. ബിജുമോന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ പ്രദീപ്കുമാര്‍ ട്വിവേര്‍ട്ടണ്‍, പി.ജി. സന്തോഷ്‌കുമാര്‍, യൂത്ത് മൂവ്‌മെന്റ് കമ്മിറ്റിയംഗം സോജന്‍ ട്വിവേര്‍ട്ടന്‍, വനിതാസംഘം കമ്മിറ്റിയംഗങ്ങളായ മിനി സന്തോഷ്, ഷീബാ സുധാകരന്‍, സിംലാ ഷാജി, നിഷാ മനു എന്നവര്‍ ആശംസാപ്രസംഗം നടത്തും. ശാഖാ പഞ്ചായത്തു കമ്മിറ്റിയംഗം മനു വാസുപ്പണിക്കര്‍ കൃതജ്ഞത പറയും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി.കെ. ഷാജി 07460356470, ലൈജു രാഘവന്‍ 07723730828

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.