ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പുറത്തുവിടുന്ന കൊലപാതക വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്ന കൊലയാളി മൂഹമ്മദ് എംവാസിയെ പിന്തുണച്ച് വിവാദത്തിലായതിന് പിന്നാലെ വീണ്ടും തീവ്രവാദ അനുകൂല നിലപാടുമായി അസിം ഖുറേഷി. ബിബിസി ന്യൂസ് ചാനലിന്റെ ദ് വീക്ക് എന്ന പ്രതിവാര ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴായിരുന്നു ഖുറേഷി തന്റെ യാഥാസ്ഥിതിക മുഖത്തിന്റെ കൂടുതല്‍ ആഴങ്ങള്‍ വെളിവാക്കി തന്നത്. തീവ്രവാദികളെ പുകഴ്ത്തുകയും ജിഹാദിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടായിരുന്നു ഖുറേഷി അഭിമുഖത്തില്‍ ഉടനീളം കാണിച്ചതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ദ് കെയ്ജ് എന്ന മുസ്ലീം സംഘടനയുടെ റിസേര്‍ച്ച് ഡയറക്ടറാണ് അസിം ഖുറേഷി. ഇയാള്‍ ജിഹാദിനെയും മറ്റും ്അനുകൂലിച്ച് സംസാരിക്കുന്നതിന്റെ വീഡിയോയും ഡെയിലി മെയില്‍ പുറത്തുവിട്ടിട്ടുണ്ട്.
ജിഹാദി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള മുസ്ലീംങ്ങളുടെ അവകാശത്തെ ഖുറേഷി ന്യായീകരിക്കുന്നുണ്ട്. തെറ്റ് ചെയ്യുന്ന സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുന്നതിനെയും ഖുറേഷി അനുകൂലിക്കുകയാണ്. ചുരുക്കം പറഞ്ഞാല്‍ ഖുറേഷി പറഞ്ഞത് ഐഎസ് തീവ്രവാദികള്‍ ചെയ്യുന്നതെല്ലാം ശരിയും ബാക്കിയുള്ളവര്‍ ചെയ്യുന്നതെല്ലാം തെറ്റുമാണ്.
ജിഹാദി ജോണ്‍ എന്ന കൊടും കിരാതനെ ഏറ്റവും കരുണയുള്ള മനുഷ്യന് എന്നായിരുന്നു ഖുറേഷി ആദ്യം വിശേഷിപ്പിച്ചത്. ജിഹാദി ജോണ്‍ മുഹമ്മദ് എംവാസിയാണെന്നും അയാള്‍ ദുബായിയില്‍ ജനിച്ച് ലണ്ടനില്‍ വളര്‍ന്ന ആളാണെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരുന്ന അവസരത്തില്‍ നടന്നിരുന്ന ഒരു ചര്‍ച്ചയിലായിരുന്നു ഖുറേഷിയുടെ വിവാദത്തിലായ പ്രസ്താവന വന്നത്.
ബിബിസിയുടെ അവതാരകന് ജിഹാദിനെക്കുറിച്ചും ഷരിയാ നിയമങ്ങളെയുംക്കുറിച്ച് ചോദിച്ചപ്പോള്‍ ഖുറേഷി പറഞ്ഞത് ലോകത്തൊരിടത്തും ഷെരിയാ നിയമങ്ങള്‍ വേണ്ടവിദത്തില്‍ പാലിക്കപ്പെടുന്നില്ല, ജിഹാദ് അല്ലെങ്കില്‍ വിശുദ്ധ യുദ്ധം ഇസ്ലാം മതത്തിന്റെ ഭാഗമാണെന്നായിരുന്നു.
ജിഹാദി ജോണ്‍ തീവ്രവാദിയായത് സുരക്ഷാ ഏജന്‍സികള്‍ അവനെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കിയത് കൊണ്ടാണെന്ന് മുന്‍ വാദം ദ് വീക്കിലും ഖുറേഷി ആവര്‍ത്തിച്ചു. സുരക്ഷാ ഏജന്‍സികളെയല്ല മറിച്ച് ആളുകളെ ക്രൂരമായി കൊല്ലുന്ന ഇസ്ലാമിക് സ്റ്റേറ്റി തീവ്രവാദികളെയാണ് വിമര്‍ശിക്കേണ്ടതെന്ന ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ പറഞ്ഞപ്പോള്‍ ഖുറേഷിക്കുണ്ടായിരുന്ന മറുപടി താന്‍ ആന്റി വൈറ്റ് (വെള്ളക്കാരോട് വിരോധമുള്ളയാള്‍) ആയെന്നായിരുന്നു. പ്രതിവര്‍ഷം 18000 പൗണ്ട് മുടക്കി വിദ്യാഭ്യാസം നേടിയ വൈറ്റ്ഗിഫ്റ്റ് സ്കൂളില്‍ പഠിച്ചിരുന്ന കാലം മുതല്‍ വെള്ളക്കാരോട് വെറുപ്പാണെന്നും ഖുറേഷി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല