കാമുകിയുടെ സ്വാധീനത്തില്‍ പെട്ട് എട്ടു വയസായ സ്വന്തം മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സ്വവര്‍ഗ രതിക്കാരിയായ അമ്മക്ക് കോടതി 13 വര്‍ഷം ശിക്ഷ വിധിച്ചു. കിഴക്കന്‍ ലണ്ടനില്‍ താമസിക്കുന്ന പോളി ചൗധരിയാണ് കാമുകി കികി മുഡറിനു വേണ്ടി മകള്‍ ആയിഷ അലിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
പോളിയുമായി രതിലീലകള്‍ ആടുന്നതിന് ആയിഷ ഒരു തടസമായി വന്നപ്പോള്‍ നുണകളും വ്യാജ ആരോപണങ്ങളും വഴി കികി പോളിയെ തന്റെ മകള്‍ക്കെതിരെ തിരിക്കുകയായിരുന്നു എന്ന് കോടതി പറഞ്ഞു. കികിക്ക് 18 വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്.
നുണകളുടേയും ചതികളുടേയും ഒരു വന്‍ ലോകം തന്നെ സൃഷ്ടിച്ചാണ് കികി പോളിയെ വശത്താക്കിയത്. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളിലൂടെയും മെസേജുകളിലൂടെയും മത വിശ്വാസിയായ പോളിയെ വശത്താക്കുകയായിരുന്നു കികി. തുടര്‍ന്ന് ആയിഷക്ക് പ്രേതബാധയുണ്ടെന്നും അവളെ ഒഴിവാക്കണമെന്നും തുടര്‍ച്ചയായ ബോധനത്തിലൂടെ പോലിയെ വിശ്വസിപ്പിച്ചു.
പ്രേതബാധ ഒഴിപ്പിക്കാനെന്ന വ്യജേനെ രണ്ടു പേരും ചേര്‍ന്ന് ആയിഷയെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു. കൊല്ലപ്പെട്ട ദിവസം ഇരുവരും ഭയപ്പെടുത്തുന്ന മുഖംമൂടികള്‍ ധരിച്ച് ആയിഷയെ ഭയപ്പെടുത്തിയിരുന്നു എന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് കികി ആയിഷയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ആയിഷയുടെ മൃതദേഹത്തില്‍ 40 മുറിവുകളും കടിച്ച പാടും പൊള്ളിയ അടയാളങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല