വിരമിക്കലിന്ശേഷമാണ് ബ്രിട്ടീഷുകാര്‍ ഏറ്റവും അധികം മദ്യപിക്കുന്നത്. മദ്യപാന ശീലങ്ങളെക്കുറിച്ച് നടന്നൊരു പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു പഠനം നടത്തുന്നത്.
ജോലിയില്‍നിന്ന് വിരമിച്ച് വീട്ടില്‍ വെറുതെയിരിക്കുന്ന പ്രായമായവര്‍ എല്ലാ ദിവസവും മദ്യപിക്കാറുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ് ഇത്തരത്തില്‍ എല്ലാ ദിവസവും മദ്യപിക്കുന്ന പ്രവണത കണ്ടെത്തിയിട്ടുള്ളത്. മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങള്‍ ഇത്തരക്കാര്‍ക്ക് വരാന്‍ സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പും ഈ പഠന റിപ്പോര്‍ട്ട് പങ്കുവെയ്ക്കുന്നുണ്ട്.
ബിഎംസി മെഡിസിന് എന്ന മെഡിസിനല്‍ ജേര്‍ണലില്‍ ഇതുമായി ബന്ധപ്പെട്ട പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആളുകളുടെ മദ്യപാനശീലത്തിലും മറ്റും വന്നിരിക്കുന്ന മാറ്റം തിരിച്ചറിയുന്നതിനായി കഴിഞ്ഞ കാലങ്ങളില്‍ നടന്ന പഠനങ്ങളുടെ റിസോഴ്സുകളും ഗവേഷകര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വിവിധ പഠനങ്ങളില്നിന്നായി 60000 ത്തോളം ആളുകളുടെ 30 വര്‍ഷത്തെ മദ്യപാന ശീലത്തിന്റെ കണക്കുകള്‍ ഗവേഷകര്‍ ശേഖരിച്ച് വിലയിരുത്തിയിട്ടുണ്ട്. 25 വയസ്സ് പ്രായമുള്ള ഒരാള്‍ ഒരാഴ്ച്ച 20 യൂണിറ്റോളം മദ്യം കഴിക്കും. മധ്യ വയസ്സിലേക്ക് കടക്കുമ്പോള്‍ ഇതില്‍ കുറവ് വരും. 60 വയസ്സിലേക്ക് അടുക്കുമ്പോള്‍ അത് അഞ്ച് മുതല്‍ പത്ത് യൂണിറ്റിലേക്ക് ചുരുങ്ങും. പിന്നീടുള്ള റിട്ടയര്‍മെന്റ് കാലയളവില്‍, ഒരു പക്ഷെ മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തത് കൊണ്ടാവും മദ്യപാനത്തിന്റെ അളവ് വര്‍ദ്ധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല